ആലപ്പുഴ : ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ അൽഫയാസ്(14) ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ അയൽപക്കത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ആറാട്ടുവഴി പള്ളിക്ക് സമീപമുള്ള ഇടവഴിയിൽ വച്ച് വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.
Also Read: അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; തലവടിയിൽ വീടുകളിൽ വെള്ളം കയറി