ETV Bharat / state

ഡിജെ മ്യൂസിക് പാടില്ല, ബൈക്കോ തുറന്ന വാഹനങ്ങളോ ഉപയോഗിക്കരുത്; തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന് നാദാപുരത്ത് കർശന നിയന്ത്രണം - Strict Control In Nadapuram - STRICT CONTROL IN NADAPURAM

ജൂൺ 4 ന് നാദാപുരം മണ്ഡലത്തിൽ കർശന നിയന്ത്രണം. ഡിവൈഎസ്‌പിയുടെ ഓഫിസില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് നിയന്ത്രണം സംബന്ധിച്ച തീരുമാനം.

STRICT CONTROL OVER NADAPURAM  LOK SABHA ELECTION 2024  നാദാപുരത്ത് കർശന നിയന്ത്രണം  കോഴിക്കോട്
Strict Control In Nadapuram Constituency On June 4 (Source : ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 12:50 PM IST

കോഴിക്കോട് : അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്ന ജൂണ്‍ നാലിന് നാദാപുരം മണ്ഡലത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. ഡിവൈഎസ്‌പിയുടെ ഓഫിസില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സർവകക്ഷി യോഗത്തിലാണ് തീരുമാനം.

ഡിജെ മ്യൂസിക്, ബൈക്കുകള്‍, തുറന്ന വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പ്രകടനങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം ഉണ്ടാവണം. പൊലീസിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിവയാണ് യോഗത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍.

പ്രകടനം നടത്തുന്ന സമയം, സ്ഥലം, നേതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ മുന്‍കൂട്ടി അതാത് പൊലീസ് സ്‌റ്റേഷനുകളില്‍ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രകോപനപരമായതോ, വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലോ ഉള്ള പോസ്‌റ്റുകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

പാര്‍ട്ടി ഓഫിസുകള്‍, വീടുകള്‍, വ്യക്തികള്‍ എന്നിവയ്‌ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പടക്കം പൊട്ടിക്കരുതെന്നും പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ലീഗ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയിൽ വരെ എത്തിയ സംഭവമുണ്ടായിരുന്നു.

ALSO READ : 'വടകരയില്‍ യുഡിഎഫിനായി ബിജെപി വോട്ട് മറിച്ചു'; തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നും കെകെ ശൈലജ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.