പത്തനംതിട്ട: നിർദ്ദിഷ്‌ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. വിമാനത്താവളത്തിന് 1000.28 ഹെക്‌ടർ ഭൂമി ആണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനകം രേഖാമൂലം വിവരം അറിയിക്കണമെന്നും വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു.
2027 ൽ വിമാനത്താവളത്തിന്‍റെ ആദ്യഘട്ടം പൂർത്തിയാകും. വിമാനത്താവള സാധ്യതാ പഠനത്തിനും പദ്ധതിരേഖ തയ്യാറാകുന്നതിനും 1.85 കോടി രൂപ സംസ്ഥാന ബജറ്റിൽ ഇത്തവണ അനുവദിച്ചിട്ടുണ്ട്.
ALSO READ:നാഷണല്‍ ഹൈവേയും, പൈപ്പ് ലൈനും പോലെ എളുപ്പമല്ല വിമാനത്താവളം; പിണറായി വിജയന്‍