'ആടുജീവിതം' എന്ന സിനിമയില്‍ പ്രേക്ഷകരെ ഏറെ കരയിപ്പിച്ച ഹക്കീം എന്ന കഥാപാത്രം അവതരിപ്പിച്ച കെ ആര്‍ ഗോകുല്‍ നായകനാകുന്ന ചിത്രമാണ് മ്ലേച്ചന്‍. വിനോദ് രാമന്‍ നായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
യൂത്ത് ഹോസ്‌റ്റലില്‍ നടന്ന ലളിതമായ ചടങ്ങ് ഉമാതോമസ് എം എല്‍ എ ഭദ്രദീപം കൊളുത്തിയാണ് തുടക്കമിട്ടത്. മേപ്പാട് ശങ്കരന്‍ നമ്പൂതിരി സ്വിച്ചോണ്‍ കര്‍മ്മവും കെ ആര്‍ ഗോകുല്‍ ആദ്യ ക്ലാപ്പും നല്‍കി.
ഗായത്രി സതീഷാണ് നായിക. സ്‌ഫുടിനിക് ഫിലിംസിന്‍റെ ബാനറില്‍ സിന്‍ജോ ഒറ്റത്തൈക്കല്‍ അഭിനയ് ബഹുരു പി, പ്രദുല്‍ഹെ ലോഡ്, വിനോദ് രാമന്‍ നായര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പാലക്കാട്, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
സംഭാഷണം യതീഷ് ശിവനന്ദന്‍, ഗാനങ്ങള്‍ കൈതപ്രം, സന്തോഷ് വര്‍മ്മ, ശ്രീജിത്ത് കഞ്ചിരമുക്ക്, സംഗീതം അഭിനയ് ബഹുരൂപി, ഛായാഗ്രഹണം പ്രദീപ് നായര്‍, എഡിറ്റിംഗ് സുനില്‍ എസ് പിള്ള, പ്രൊഡക്ഷന്‍ ഡിസൈനര്‍ അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ് നരസിംഹസ്വാമി, കോസ്‌റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ മഹേഷ് മനോഹര്‍, അസോസിയേറ്റ് ഡയറക്‌ടര്‍ രമേഷ് അമ്മനത്ത്, കോ പ്രൊഡ്യൂസര്‍ യാഹുല്‍ പട്ടേല്‍, എക്‌സിക്യുട്ടിവ് പ്രൊഡ്യുസേഴ്‌സ് പോയ്യ സജീവന്‍, താജുദ്ദീന്‍ എടവനക്കാട്, പ്രൊഡക്ഷന്‍ മാനേജര്‍ ശിവപ്രസാദ്.
Also Read:വാതില്‍ തുറന്നപ്പോഴുള്ള കാഴ്‌ച കണ്ട് ഞെട്ടി സിത്താര; സര്‍പ്രൈസുമായി മകളും ഭര്‍ത്താവും- വീഡിയോ