ETV Bharat / state

നിയന്ത്രണം വിട്ട ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു - AMBULANCE ACCIDENT IN KOTTAYAM - AMBULANCE ACCIDENT IN KOTTAYAM

കോട്ടയത്ത് ആംബുലൻസ് അപകടം. രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു.

ACCIDENT IN KOTTAYAM  ACCIDENTS KERALA  ആംബുലൻസ് അപകടം  കോട്ടയത്ത് അപകടം
From left Ambulance, PK Raju (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 5, 2024, 2:14 PM IST

കോട്ടയം: ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി. രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രക്തസ്രാവത്തെ തുടർന്ന് രോഗി പിന്നീട് മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. (ETV Bharat)

പൊൻകുന്നം അട്ടിക്കലിലാണ് സംഭവമുണ്ടായത്. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിൽ ഇടിച്ച് അപകടമുണ്ടായത്. പാറത്തോട് പാലപ്ര സ്വദേശിയായ പികെ രാജുവാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അമിത രക്തസ്രാവത്തെത്തുടർന്ന് രാജു പിന്നീട് മരണമടഞ്ഞു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സഹായിയും ആംബുലൻസ് ഡ്രൈവറും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിനുള്ളിൽ അമ്മയും രണ്ട് മക്കളും കിടന്നുറങ്ങുകയായിരുന്നു. ഇവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Also Read: കാസർകോട് ഗ്യാസ് ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.