ETV Bharat / automobile-and-gadgets

സ്റ്റൈലിഷ്‌ ലുക്കിൽ സുസുക്കി GSX-8R: പുതിയ സ്‌പോർട്‌സ് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു - Suzuki GSX 8R 2024 - SUZUKI GSX 8R 2024

പുതിയ സുസുക്കി GSX-8R സ്‌പോർട്ട് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. വിലയും മറ്റ് സവിശേഷതകളും പരിശോധിക്കാം.

SUZUKI MOTORCYCLE INDIA  SUZUKI SPORTS BIKE IN INDIA  സുസുക്കി സ്‌പോർട്‌സ് ബൈക്ക്  സുസുക്കി GSX 8R
Suzuki GSX-8R (Photo: Suzuki Motorcycle)
author img

By ETV Bharat Tech Team

Published : Oct 5, 2024, 1:50 PM IST

ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർ സൈക്കിളായ സുസുക്കി ജിഎസ്എക്‌സ്-8ആർ ഇന്ത്യയിൽ അവതരിപ്പിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് സുസുക്കി തങ്ങളുടെ മോട്ടോർസൈക്കിൾ ആദ്യമായി പ്രദർശിപ്പിച്ചത്. GSX-8R വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ ബിഗ് ബൈക്ക് പോർട്ട്‌ഫോളിയോ വിപുലീകരിച്ചിരിക്കുകയാണ് കമ്പനി.

സുസുക്കി GSX-8Rന് 9.25 ലക്ഷം രൂപയാണ് എക്‌സ്‌-ഷോറൂം വില. 776 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിൻ, പാരലൽ-ട്വിൻ മോട്ടോർ, ട്രാക്ഷൻ കൺട്രോൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളോടെയാണ് സുസുക്കി GSX-8R എത്തിയിരിക്കുന്നത്. GSX-8R മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സുസുക്കി GSX-8S 2023 ന് സമാനമായ മെക്കാനിക്കൽ ഫീച്ചറുകളാണ് GSX-8R ന് നൽകിയിരിക്കുന്നതെങ്കിലും രൂപകൽപ്പനയിൽ വ്യത്യാസമുണ്ട്. കൂടുതൽ സവിശേഷതകൾ പരിശോധിക്കാം.

SUZUKI MOTORCYCLE INDIA  SUZUKI SPORTS BIKE IN INDIA  സുസുക്കി സ്‌പോർട്‌സ് ബൈക്ക്  സുസുക്കി GSX 8R
സുസുക്കി GSX-8R (ഫോട്ടോ: സുസുക്കി മോട്ടോർസൈക്കിൾ)

ഫീച്ചറുകൾ:

  • എഞ്ചിൻ: 270-ഡിഗ്രി ക്രാങ്‌ഷാഫ്റ്റ് കോൺഫിഗറേഷനോടു കൂടിയ 776 സിസി, DOHC, ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിൻ
  • ക്രോസ് ബാലൻസർ ഷാഫ്റ്റ്
  • 6-സ്‌പീഡ് ഗിയർബോക്‌സ്
  • വിവിധ റൈഡ് മോഡുകൾ
  • ട്രാക്ഷൻ കൺട്രോൾ
  • ഈസി സ്റ്റാർട്ട് സിസ്റ്റം
  • ലോ ആർപിഎം അസിസ്റ്റ്
  • SFF-BP അപ്‌സൈഡ് ഡൗൺ ഫോർക്കു
  • 800DE ക്ക് സമാനമായ മോണോഷോക്ക്
  • ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി: 14 ലിറ്റർ
  • കെർബ് വെയ്റ്റ്: 205 കിലോ
  • കളർ ഓപ്ഷനുകൾ: മെറ്റാലിക് മാറ്റ് സ്വോർഡ് സിൽവർ, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക്
  • വില: 9.25 ലക്ഷം രൂപ (എക്‌സ്‌-ഷോറൂം)

ട്രയംഫ് ഡേടോണ 660, കവാസാക്കി നിഞ്ച 650, അപ്രീലിയ RS 660 എന്നീ വാഹനങ്ങളുടെ എതിരാളി ആയാണ് സുസുക്കി ജിഎസ്എക്‌സ്-8ആർ ഇന്ത്യൻ വിപണിയിലെത്തുന്നത്. സുസുക്കി GSX-8S ന് സമാനമായ ഹെഡ്‌ലാമ്പുകൾ പുതിയ സുസുക്കി GSX-8R ലും നൽകിയിട്ടുണ്ട്. 8Sന്‍റെ ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന റിയർവ്യൂ മിററുകൾ 8R മോഡലിൻ്റെ ഫെയറിങിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

രണ്ട് മോഡലുകളുടെ തമ്മിൽ താരതമ്യം ചെയ്യുമ്പോഴുള്ള മറ്റൊരു വ്യത്യാസമെന്തെന്നാൽ, 8S ൽ നൽകിയിരിക്കുന്ന ഡബിൾ എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾക്ക് പകരം 8R മോഡലിൽ ഒരു ഐബ്രോ-സ്റ്റൈൽ യൂണിറ്റാണ് നൽകിയിരിക്കുന്നത്. സുസുക്കി ജിഎസ്എക്‌സ്-8ആർ മോഡലിന്‍റെ എഞ്ചിൻ 8,500 ആർപിഎമ്മിൽ 82 ബിഎച്ച്‌പി കരുത്തും 6,800 ആർപിഎമ്മിൽ 78 Nm ടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ ലോ ആർപിഎം അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഈസി സ്റ്റാർട്ട് സിസ്റ്റം അടക്കമുള്ള നിരവധി റൈഡർ എയ്‌ഡുകളും ബൈക്കിൽ നൽകിയിട്ടുണ്ട്.

Also Read: കാത്തിരിപ്പിനൊടുവിൽ ഥാർ റോക്‌സ് ബുക്കിങ് ആരംഭിച്ചു: ഒരു മണിക്കൂറിനകം 1.76 ലക്ഷം ബുക്കിങുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.