ETV Bharat / state

എസ്എസ്എൽസി വിജയം വിദ്യാര്‍ഥികള്‍ക്കൊപ്പം ആഘോഷിച്ച് മന്ത്രി മന്ത്രി വി ശിവൻകുട്ടി - SSLC EXAM RESULT - SSLC EXAM RESULT

കോട്ടൺഹിൽ സ്‌കൂളിലെത്തി വിദ്യാർഥികൾക്കൊപ്പം ലഡു വിതരണം ചെയ്‌തും കേക്ക് മുറിച്ചും മന്ത്രി വി ശിവൻകുട്ടി വിജയോഘോഷത്തിൽ പങ്കുചേർന്നു

SSLC EXAM RESULT PUBLISHED  COTTONHILL SCHOOL  മന്ത്രി വി ശിവൻകുട്ടി  എസ്എസ്എൽസി പരീക്ഷ ഫലം
Minister V Sivankutty Celebrating The Success With The Students After The Announcement Of SSLC Exam Results (Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 8, 2024, 8:11 PM IST

വിദ്യാർഥികൾക്കൊപ്പം വിജയം ആഘോഷിച്ച് മന്ത്രി വി ശിവൻകുട്ടി (Etv Bharat Reporter)

തിരുവനന്തപുരം : ഉള്ളിലൊതുക്കാനാകാത്ത സന്തോഷം ആനന്ദക്കണ്ണീരായി അണപ്പൊട്ടിയൊഴുകിയ നിമിഷം. അക്ഷരാർഥത്തിൽ അതായിരുന്നു എസ്എസ്എൽസി പരീക്ഷ ഫലം അറിഞ്ഞ ശേഷം തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ ഗേൾസ് ഹയർസെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികളുടെ മുഖത്ത് മിന്നിമറഞ്ഞത്.

വിദ്യാർഥികളുടെ ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് വൈകിട്ട് 3 മണിക്ക് ആണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എസ്‌എസ്‌എൽസി പരീക്ഷ ഫലം വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചത്. 4 മണി മുതൽ വെബ്സൈറ്റിൽ ഫലം ലഭ്യമായി. പരീക്ഷ ഫലം അറിഞ്ഞതും വിദ്യാർഥികൾ സഹപാഠികളെയും അധ്യാപകരെയും വാരിപ്പുണർന്ന് സന്തോഷം പങ്കുവച്ചു.

തുടർന്ന് മന്ത്രി വി ശിവൻകുട്ടിയും കോട്ടൺഹിൽ സ്‌കൂളിലെത്തി വിദ്യാർഥികൾക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു. ലഡു വിതരണം ചെയ്‌തും കേക്ക് മുറിച്ചും വിദ്യാർഥികൾ ആഘോഷം ഗംഭീരമാക്കി. ഇനി ജീവിതത്തിന്‍റെ നിർണായക ഘട്ടത്തിലേക്ക് കാലെടുത്തുവയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. കോട്ടൺഹിൽ സ്‌കൂളിൽ ആകെ 560 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

99 ശതമാനം വിജയം കരസ്ഥമാക്കി. 110 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ചില വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് വിജയശതമാനം കുറഞ്ഞതെന്നും പ്രിൻസിപ്പൽ ഗ്രീഷ്‌മ ഇടിവി ഭാരതിനോട് പറഞ്ഞു. സംസ്ഥാനത്താകെ 427153 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 425563 പേരാണ് വിജയിച്ചത്. 99.69 ആണ് വിജയ ശതമാനം. 71831 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ 3227 പേർ കൂടി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ആറ്റിങ്ങലാണ് ഏറ്റവും കൂടുതൽ വിജയികളുള്ള വിദ്യാഭ്യാസ ജില്ല. 99 ശതമാനം വിജയം.

Also Read : എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 99.69 ശതമാനം വിജയം - SSLC EXAM RESULTS 2024

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.