തൃശൂർ: മാളയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തി കൊലപ്പെടുത്തി. വലിയകത്ത് വീട്ടിൽ (43) ശൈലജ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുത്തേറ്റ് രക്തം വാർന്ന് അവശയായ ശൈലജയെ അയൽവാസികൾ ചേർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മകൻ ഹാദിലിനെ മാള പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.
ടെറസില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കൊലപ്പെടുത്തിയ 4 പ്രതികൾക്ക് ജീവപര്യന്തം : തിരുവനന്തപുരം വര്‍ക്കല ചെമ്മരുത്തിയിൽ വീടിന്‍റെ ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു.
സഹോദരങ്ങളടക്കം നാല് പ്രതികൾക്ക് കോടതി ജീവപര്യന്തം കഠിന തടവും 1,50,000 രൂപ വീതം പിഴയുമാണ് വിധിച്ചു. ചെമ്മരുത്തി സ്വദേശി ഷിജു, സഹോദരന്‍ ഷിജി, ഇവരുടെ സുഹൃത്തുക്കളായ ബിജു, മുനീര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വണ്ടിപ്പുര സ്വദേശി ഷിബു കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.
പ്രതിയായ ഷിജുവിന്‍റെ മാതൃ സഹോദരിയുടെ മകളെ ഷിബു കുമാര്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 2013 മാര്‍ച്ച് 27 നാണ് കേസിനാസ്‌പദമായ സംഭവം. വീടിന്‍റെ ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഷിബു കുമാറിനെയും സഹോദരന്‍ ഷമ്മിയെയും പ്രതികള്‍ ആക്രമിച്ചിരുന്നു. തുടർന്ന് വീടിന് മുകളില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിബുകുമാറിനെ പിന്തുടര്‍ന്ന് പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു.
ALSO READ : സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തില്‍ 23കാരനെ വെടിവച്ച് കൊന്ന സംഭവം; പ്രതി പിടിയില്‍