ETV Bharat / state

ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപി; കൺസർവേറ്റീവുകളുടെ കോട്ടപൊളിച്ച് സോജൻ ജോസഫ് - Malayali win UK parliament election

author img

By ETV Bharat Kerala Team

Published : Jul 5, 2024, 6:08 PM IST

കെന്‍റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽ നിന്നാണ് സോജൻ ജോസഫ് വിജയിച്ചത്. പതിറ്റാണ്ടുകളായി കൺസർവേറ്റീവ് പാർട്ടിയുടെ കുത്തക മണ്ഡലമായ ആഷ്ഫോർഡിൽ നിന്ന് അട്ടിമറി ജയമാണ് സോജൻ ജോസഫ് നേടിയത്.

SOJAN JOSEPH MALAYALI MP IN BRITAIN  ബ്രിട്ടണിലെ ആദ്യ മലയാളി എംപി  WIN ASHFORD SEAT FOR LABOUR PARTY  UK GENERAL ELECTION
Sojan Joseph First Malayali MP In British History (ETV Bharat)

Sojan Joseph, ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപി (ETV Bharat)

കോട്ടയം: ബ്രിട്ടൻ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് കോട്ടയം കൈപ്പുഴ സ്വദേശി. സോജൻ ജോസഫ്. പതിറ്റാണ്ടുകളായി കൺസർവേറ്റീവ് പാർട്ടിയുടെ കുത്തക മണ്ഡലമായ ആഷ്ഫോർഡിൽ അട്ടിമറി ജയമാണ് ലേബർ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച സോജന് ലഭിച്ചത്. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്‍റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്കാണ് സോജൻ ജോസഫ് വിരാമമിട്ടത്.

ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എംപി എന്ന നേട്ടം ഇനി സോജന് സ്വന്തം. കൂടാതെ ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപി കൂടിയാണ് സോജൻ ജോസഫ്. പ്രീപോൾ സർവേകൾ അടക്കം സോജൻ്റെ വിജയം പ്രചവചിച്ചിരുന്നു.

ലേബർ പാർട്ടിയുടെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് സോജൻ ജോസഫ്. തെരേസ മേയ് മന്ത്രിസഭയിൽ മന്ത്രിയും ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിർന്ന ടോറി നേതാവ് ഡാമിയൻ ഗ്രീനെയാണ് സോജൻ തോൽപ്പിച്ചത്. 1997 മുതൽ തുടർച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയൻ ഗ്രീന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം.

എന്നാൽ ഇത്തവണ 1779 വോട്ടിനാണ് കൺസർവേറ്റിങ് പാർട്ടിയുടെ സിറ്റിങ് സീറ്റ് ഡാമിയൻ ഗ്രീനിൽ നിന്ന് സോജൻ പിടിച്ചെടുത്തത്. അതേസമയം, സോജന്‍റെ വിജയത്തിന് പിന്നാലെ കോട്ടയം കൈപ്പുഴയിലെ വീട്ടിലേക്ക് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. പഠിത്തത്തിലും കലാപരമായും മുൻപന്തിയിലായിരുന്നു സോജൻ എന്ന് അദ്ദേഹത്തിന്‍റെ പിതാവ് ചാമക്കാലയിൽ ജോസഫ് പറഞ്ഞു.

മകന്‍റെ വിജയത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും, ഈ വിജയം പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സോജൻ്റെ വിജയത്തിൽ കൈപ്പുഴ ഗ്രാമം അതിരറ്റ സന്തോഷത്തിലാണ്. വിജയം നേടി എന്നറിയാൻ രാവിലെ മുതൽ തറവാട്ടിലുണ്ടായിരുന്നുവെന്നും ഇത് ഏറെ സന്തോഷം നൽകുന്നുവെന്നും സോജൻ്റെ സഹോദരി ഷേർലിയും മൂത്ത സഹോദരൻ ജോയിയും പറഞ്ഞു.

വിവരമറിഞ്ഞ് വീട്ടിലേക്ക് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി വീട്ടിലെത്തിയവർക്ക് കുടുംബാംഗങ്ങൾ മധുരം നൽകി സന്തോഷം പങ്കിട്ടു. സോജൻ്റെ ഈ നേട്ടം നാടിനഭിമാനമാണെന്ന് നീണ്ടൂർ പഞ്ചായത്ത് മെമ്പർ മുരളി പറഞ്ഞു.

കോട്ടയം മാന്നാനം കെഇ കോളജിലെ പൂർവ വിദ്യാർഥിയാണ് സോജൻ. ബെംഗളൂരുവിൽ നിന്ന് നഴ്‌സിങ് പഠനം പൂർത്തിയാക്കിതിന് ശേഷം സോജൻ വിദേശത്തേക്ക് കുടിയേറിയുകയായിരുന്നു. തുടർന്ന് ബ്രിട്ടനിൽ മെയിൽ നഴ്‌സ് ആയിട്ടായിരുന്നു ജോലി ചെയ്‌തിരുന്നത്. പരേതയായ ഏലിക്കുട്ടിയാണ് സോജന്‍റെ മാതാവ്. സോജന്‍റെ ഭാര്യ ബ്രൈറ്റ ജോസഫും ബ്രിട്ടണിൽ നഴ്‌സ് ആണ്, വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവരാണ് മക്കൾ.

Also Read: യുകെ പൊതുതെരഞ്ഞെടുപ്പ്: ലേബർ പാർട്ടിയുടെ മുന്നേറ്റത്തിൽ മലയാളി സ്ഥാനാർഥി എറിക് സുകുമാരനും കാലിടറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.