ETV Bharat / state

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍: 900 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ - Social Security pension - SOCIAL SECURITY PENSION

സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജൂണിലെ ഒരു ഗഡുവാണ് വിതരണം ചെയ്യുക. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.

SOCIAL SECURITY PENSION KERALA  ക്ഷേമ പെന്‍ഷന്‍ വിതരണം  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  കേരള പെന്‍ഷന്‍ വിതരണം നാളെ മുതല്‍
Minister KN Balagopal (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 26, 2024, 8:37 PM IST

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ തിരുത്തല്‍ നടപടികളുടെ ഭാഗമായി മുടങ്ങിക്കിടന്ന സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണത്തിനൊരുങ്ങി സര്‍ക്കാര്‍. സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ വിതരണം വ്യാഴാഴ്‌ച (ജൂണ്‍ 27) തുടങ്ങുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ജൂണ്‍ മാസത്തെ ഗഡുവാണ് നാളെ വിതരണം ചെയ്യുക.

1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍ നല്‍കിയിരുന്നതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Also Read : വിലക്കയറ്റം പിടിച്ചു നിർത്തിയാണ് സർക്കാർ തെറ്റ് തിരുത്തേണ്ടതെന്ന് പ്രതിപക്ഷം; നിയമസഭയില്‍ ഇറങ്ങിപ്പോക്ക് - OPPOSITION WALK OUT IN NIYAMASABHA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.