ETV Bharat / state

1600 രൂപ ഈ ആഴ്‌ച തന്നെ; സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷനുകള്‍ അനുവദിച്ചു - WELFARE PENSIONS FOR OCTOBER

62 ലക്ഷത്തോളം പെൻഷൻകാര്‍ക്ക് ഈ ആഴ്‌ചയോടെ തന്നെ തുക കൈമാറുമെന്ന് ധനമന്ത്രി.

പെൻഷൻ വിതരണം  സാമൂഹിക സുരക്ഷ പെൻഷൻ  SOCIAL SECURITY PENSION KERALA  KN BALAGOPAL ON PENSION
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 3:58 PM IST

തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 1600 രൂപ വീതം 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുക. പെൻഷൻ വിതരണം ഈ ആഴ്‌ചയോടെ തന്നെയുണ്ടാകുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുകയെത്തുക. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ തുക കൈമാറും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.

ഓണത്തിന്‍റെ ഭാഗമായി നേരത്തെ പെൻഷൻ്റെ മൂന്ന് ഗഡു വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മാസം മുതൽ തന്നെ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. 32,100 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷനായി ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മാത്രം വിതരണം ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രാജ്യത്ത് തന്നെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിന് ആവശ്യമായ പണത്തിന്‍റെ 98 ശതമാനവും കണ്ടെത്തുന്നത് സംസ്ഥാനമാണ്. കേന്ദ്രവിഹിതം രണ്ട് ശതമാനമാണ്.

62 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്ക് മാത്രമാണ് ശരാശരി 300 രൂപ വരെ സഹായം കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്നത്‌. 1600ല്‍ ബാക്കി തുക സംസ്ഥാനം കണ്ടെത്തുകയാണ്. കേന്ദ്ര വിഹിതത്തില്‍ 2023 ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള 375.57 കോടി രൂപ കുടിശ്ശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Also Read : 60 വയസ്‌ കഴിഞ്ഞാൽ പ്രതിമാസം 6,000 രൂപ വരെ പെൻഷൻ: പ്രധാനമന്ത്രി കിസാൻ മാൻ ധൻ യോജന; ആനുകൂല്യങ്ങൾ ആർക്കൊക്കെ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.