ETV Bharat / state

'ആവേശവും ഷോഓഫും പാടില്ല'; രഞ്ജിത്ത് ഇസ്രയേലിനെതിരെ സൈബറിടം - Social Media About Renjith Israel - SOCIAL MEDIA ABOUT RENJITH ISRAEL

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ കണ്ടെത്താനുളള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ വ്യക്തിയാണ് രഞ്ജിത്ത് ഇസ്രയേല്‍. അര്‍ജുന്‍ മണ്ണിനടിയില്‍ തന്നെയുണ്ട് എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വാദം. എന്നാല്‍ ഇന്നലെ അര്‍ജുന്‍റെ ലോറി വെളളത്തിനടിയിലുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് രഞ്ജിത്തിനെതിരെ സൈബറിടത്തില്‍ ആക്രമണങ്ങള്‍ ശക്തമാകുന്നത്.

MEDIA AGAINST RENJITH ISRAEL  രഞ്ജിത്ത് ഇസ്രയേലിനെതിരെ സൈബറിടം  ARJUN RESCUE OPERATION  ഷിരൂർ രക്ഷാപ്രവര്‍ത്തനം
Renjith Israel (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 25, 2024, 3:56 PM IST

കോഴിക്കോട്: ഷിരൂർ രക്ഷാപ്രവര്‍ത്തനത്തിന് സ്വയം മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിച്ച് സൈബർ ലോകം. രഞ്ജിത്തിന്‍റെ ഇടപെടലാണ് അര്‍ജുന്‍റെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് സൈബറിടം പറയുന്നത്. 'ലോറി മണ്ണിനടിയില്‍ തന്നെയുണ്ട്, എനിക്ക് ഒരു സഹകരണവും കിട്ടുന്നില്ല, ഞാന്‍ പറഞ്ഞ ഒന്നും വിട്ടുതരുന്നില്ല' ഇതായിരുന്നു രഞ്ജിത്ത് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.

'ഓരോ നേരത്ത് തോന്നുന്നത് അയാൾ പറയുന്നു. അയാൾ സംസാരിക്കുന്നത് മലയാളം ആയതിനാൽ ഇഷ്‌ടം പോലെ സ്പേസ് മലയാളം ചാനലുകൾ നൽകി. പക്ഷേ ഏതൊരു നാടിനും അതിന്‍റേതായ സിസ്റ്റം ഉണ്ട്. അതല്ലാതെ നിങ്ങളുടെ സങ്കൽപ്പത്തിലെ പോലെ കാര്യങ്ങൾ നടക്കണമെന്ന് ശഠിക്കരുത്. ആവേശവും ഷോഓഫും പാടില്ല. അതാണ് നിങ്ങള്‍ക്ക് പറ്റിയ തെറ്റ്.' ഇതൊക്കെയാണ് സൈബർ ലോകത്തെ പ്രധാന വിമർശനങ്ങള്‍.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുളള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ആളായിരുന്നു രഞ്ജിത്ത് ഇസ്രയേല്‍. മണ്ണിടിഞ്ഞ ഭാഗത്തെ തെരച്ചിലിന് ആദ്യം മുതലെ രഞ്ജിത്ത് ഉണ്ടായിരുന്നു. അതേ സമയം രഞ്ജിത്തിനെ അനുകൂലിച്ചും ആളുകള്‍ രംഗത്ത് വരുന്നുണ്ട്.

രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദ്രുതകര്‍മ്മ സേനയ്ക്ക് ഒപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു. 2013-ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്‌ഫോടനം, 2018-ല്‍ കേരളത്തെ നടുക്കിയ പ്രളയം, 2019-ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020-ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021-ല്‍ ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തം, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം എന്നിവയിലെല്ലാം പങ്കാളിയായിരുന്നു മലയാളിയായ രഞ്ജിത്ത് ഇസ്രയേല്‍.

തിരുവനന്തപുരം വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ് - ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് 33 കാരനായ രഞ്ജിത്ത്. ബൈബിൾ ഹോളി നെയിം ആയാണ് ഇസ്രയേൽ എന്ന് കൂട്ടിച്ചേർത്തത്.

Also Read: 'രഞ്ജിത്ത് ഇസ്രയേലിനെ ഉന്തിത്തള്ളി മാറ്റി, രക്ഷാപ്രവർത്തകരോട് സർട്ടിഫിക്കറ്റ് ചോദിക്കുന്നു'; കർണാടക പൊലീസിനെതിരെ അർജുന്‍റെ ബന്ധു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.