കോഴിക്കോട് : കൂടരഞ്ഞിക്ക് സമീപം കുളിരാമുട്ടിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടെമ്പോ ട്രാവലർ മറിഞ്ഞ് ആറ് വയസുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസയാണ് മരിച്ചത്. ഇന്ന് (ഡിസംബർ 30) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ടെമ്പോ ട്രാവലറിൻ്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടകാരണം എന്നാണ് സൂചന. നിയന്ത്രണം വിട്ട് ട്രാവലർ ഇലക്ട്രിക് പോസ്‌റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.
കുട്ടികൾ അടക്കം 26 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അതേസമയം ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് വിവരമറിഞ്ഞ് മുക്കം ഫയർ യൂണിറ്റും തിരുവമ്പാടി പൊലീസും സ്ഥലത്തെത്തി വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു.
പരിക്കേറ്റ യാത്രക്കാരെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവർ ഒരു കുടുംബത്തിലുള്ളവരാണ്.
Also Read: വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്‌റ്റ് ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം