ETV Bharat / state

സിദ്ധാര്‍ഥന്‍ നേരിട്ടത് കൊടിയ പീഡനം, ഭക്ഷണം പോലും കൊടുത്തില്ല; മരണം ആൾക്കൂട്ട വിചാരണക്ക് പിന്നാലെയെന്ന് പൊലീസ് - Suicide in Mens Hostel

വീട്ടിലേക്ക് പോകാനിറങ്ങിയ സിദ്ധാർഥനെ വിളിച്ചു വരുത്തിയായിരുന്നു മർദനം. വിവരം പുറത്തു പറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍.

Student Suicide Hostel In Vythiri  വൈത്തിരി വിദ്യാര്‍ഥിയുടെ ആത്മഹത്യ  Student Suicide in Wayanad  Suicide in Mens Hostel  ഹോസ്റ്റലിൽ വിദ്യാര്‍ഥിയുടെ ആത്മഹത്യ
Police Declared That Sidharth Suicides By Mob Trial
author img

By ETV Bharat Kerala Team

Published : Feb 29, 2024, 12:54 PM IST

Updated : Feb 29, 2024, 1:02 PM IST

കോഴിക്കോട് : വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥന്‍റെ മരണം ആൾക്കൂട്ട വിചാരണക്ക് പിന്നാലെയെന്ന് പൊലീസ്. ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് മറ്റ് വിദ്യാർഥികൾ കണ്ടു നിൽക്കെയായിരുന്നു സിദ്ധാർഥന് ക്രൂരമർദനമേറ്റത്. ക്യാമ്പസിൽ സിദ്ധാർഥൻ നേരിട്ടത് മൃഗീയമായ വിചാരണയെന്നും അന്വേഷണത്തിൽ വ്യക്തമായി.

130 വിദ്യാർഥികളുള്ള ഹോസ്റ്റലിൽ പരസ്യ വിചാരണ നടന്നിട്ടും ഒരാൾ പോലും സഹായത്തിന് എത്തിയില്ല (Student Suicide Hostel In Vythiri). വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന ഭീഷണി ഉണ്ടായിരുന്നെന്നും വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു.

ഫെബ്രുവരി 16, 17 തീയതികളിൽ കോളജിൽ സ്പോർട്‌സ് ഡേ ആയിരുന്നു. 16 ലന് രാത്രിയാണ് സിദ്ധാർഥന് നേരെ വിചാരണയും മർദനവും ഉണ്ടായത്. തൊട്ടടുത്ത ദിവസവും സിദ്ധാർഥന്‍റെ നീക്കങ്ങൾ മർദിച്ച് വിട്ടവർ നിരീക്ഷിച്ചിരുന്നു. അതോടെ കാര്യം നിസാരമാക്കിയെന്നു അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു.

ഫെബ്രുവരി 18ന് കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ സിദ്ധാർഥനെ പിന്നീട് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിലാണ് കണ്ടത് (Suicide in Men's Hostel). ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. റാഗിങ് സെല്ലിൻ്റെ ഇടപെടലോടെയാണ് എല്ലാം പുറത്തായത്.

ഇതോടെ, പന്ത്രണ്ട് പ്രതികൾ ഒളിവിൽ പോയി. ഇവർക്കെതിരെ ആത്മഹത്യപ്രേരണ, റാഗിങ് നിരോധന നിയമം (Prohibition of Suicide and Ragging Act) എന്നിവ ചേർത്താണ് പൊലീസ് കേസെടുത്തത്. ഇതിന് പുറമെ ക്രിമിനൽ ഗൂഢാലോചന കൂടി ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

കൽപ്പറ്റ ഡിവൈഎസ്‌പി ടി എൻ സജീവൻ്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്എഫ്ഐ ഭാരവാഹി അഭിഷേകും വീട്ടിലേക്ക് പോയ സിദ്ധാർഥനെ വിളിച്ചു വരുത്തിയ സഹപാഠി രഹനും നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യ പ്രതിയും കസ്റ്റഡിയിൽ ആയതായാണ് ലഭിക്കുന്ന സൂചന.

ആദ്യം പ്രതിചേർക്കപ്പെട്ട പന്ത്രണ്ട് പേരിൽ പതിനൊന്ന് പേർ നിലവിൽ ഒളിവിലാണ്. മൊത്തം 18 പേരാണ് കേസിൽ അകപ്പെട്ടത്. പ്രതികളിൽ ഭൂരിഭാഗം പേരും എസ്എഫ്ഐ പ്രവർത്തകരാണ്.

കോളജിലെ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഒരു സംഘം വിദ്യാർഥികൾ ഹോസ്റ്റലിലും കോളജിന് പിന്നിലെ കുന്നിൻ മുകളിലുമായി മൂന്ന് ദിവസം തുടർച്ചയായി സിദ്ധാർഥനെ ക്രൂരമായി മർദിച്ചത്. ഭക്ഷണം പോലും നൽകിയില്ലെന്ന ആരോപണവുമുണ്ട്. വീട്ടിലേക്ക് പോകാൻ എറണാകുളം വരെ എത്തിയ സിദ്ധാർഥനെ തിരിച്ചുവിളിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്.

Also Read: റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌ത സംഭവം; ആറു പേര്‍ അറസ്റ്റില്‍

പഠനത്തിലും കലാപരിപാടികളിലും മിടുക്കനായ സിദ്ധാർഥൻ വാലന്‍റൈൻസ് ദിനത്തിൽ സീനിയർ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്‌തിരുന്നു. ഇതിന്‍റെ പേരിലാണ് സീനിയർ വിദ്യാർഥികളായ എസ്എഫ്ഐ നേതാക്കൾ സിദ്ധാർഥിനെ ക്രൂരമായി മർദിച്ചിരുന്നതെന്നാണ് വിദ്യാർഥികളുടെ മൊഴി.

Last Updated : Feb 29, 2024, 1:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.