ETV Bharat / state

സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

സിദ്ധാർഥ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ഥിന്‍റെ അച്‌ഛനും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രിയെ കാണും.

Sidharth Death  C M Pinarayi Vijayan  സിബിഐ അന്വേഷണം വേണം  വയനാട് പൂക്കോട് വെറ്ററിനറി കോളജ്
Sidharth Parents Will Meet C M Pinarayi Vijayan Today
author img

By ETV Bharat Kerala Team

Published : Mar 9, 2024, 10:34 AM IST

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിന് ഇരയായ ശേഷം ആത്മഹത്യ ചെയ്‌ത വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ ജയപ്രകാശും ബന്ധുകളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സിദ്ധാര്‍ഥിന്‍റെ അച്‌ഛനും ബന്ധുക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇന്ന് ഉച്ചയ്‌ക്ക് മുന്‍പ് സിദ്ധാര്‍ഥിന്‍റെ പിതാവ് മുഖ്യമന്ത്രിയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.

സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെയും സമരം. ഇതിനിടെയാണ് സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ തന്നെ നേരിട്ട് മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കുന്നത്. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ വെറ്ററിനറി സര്‍വകലാശാല വി സി, കോളജിലെ ഡീന്‍, അസിസ്‌റ്റന്‍റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

സംഭവത്തില്‍ കോളജിലെ ആന്‍റി റാഗിങ് സെല്ലും അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ മാത്രം സംഭവത്തില്‍ അന്വേഷണം നടത്തിയാല്‍ മതിയാകില്ലെന്ന് സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ തന്നെ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. സമഗ്രമായ അന്വേഷണത്തിന് സിബിഐ വേണമെന്ന ആദ്യം മുതല്‍ക്കുള്ള നിലപാടില്‍ ഉറച്ച് നില്ക്കുകയാണ് സിദ്ധാര്‍ഥിന്‍റെ കുടുംബം.

സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി : പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി. ദിവസങ്ങളോളം മർദനത്തിനിരയായ സിദ്ധാർഥിന്‍റെ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലെ ക്യാംപസിൽ ഇത്തരമൊരു സംഭവം നടക്കുന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്‌ദങ്ങളെ അമര്‍ച്ച ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. സിദ്ധാർഥിന്‍റെ മാതാപിതാക്കളായ ജയപ്രകാശിനും ഷീബക്കും നീതി കിട്ടണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.

മകന്‍റെ ജീവിതം അവസാനിക്കുന്നത് കാണുന്നതിന്‍റെ ആഘാതവും വേദനയും പേറി ഒരു രക്ഷിതാവിനും ഇനി ജീവിക്കേണ്ടി വരരുത്. വിദ്യാർഥികളെ സംരക്ഷിക്കാൻ ചുമതലയുള്ള ഒരു സ്ഥാപനത്തിന്‍റെ പരാജയം കൂടിയാണ് സിദ്ധാര്‍ഥ് മരിച്ച സംഭവത്തിലൂടെ വ്യക്തമാകുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിന് പകരം അവരെ സംരക്ഷിക്കാൻ സർവ്വകലാശാല അധികൃതരും, നിയമപാലകരും ശ്രമിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഈ നീക്കത്തില്‍ അപലപിക്കുന്നതായും രാഹുല്‍ ഗാന്ധി രേഖപ്പെടുത്തി.

ജനരോക്ഷത്തിന് പിന്നാലെ മാത്രമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത് എന്നതുതന്നെ അന്വഷണത്തിലുള്ള വിശ്വാസ്യത നഷ്‌ടപ്പെടുത്തിയിട്ടുണ്ട്. പൊലീസ് റിമാന്‍റ് റിപ്പോർട്ടിലും സംശയം ബാക്കി നില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ നിഷ്‌പക്ഷമായി പ്രവർത്തിക്കാനുള്ള ധാർമ്മികമായ കടമ സർക്കാരിനുണ്ടെന്നും അതുകൊണ്ട് സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

ALSO READ : മരണശേഷം സിദ്ധാര്‍ഥിനെതിരെ പെൺകുട്ടിയുടെ പരാതി ; വുമൺ സെല്ലിൽ പരാതി ലഭിച്ചത് 19ന്, അന്വേഷണ സമിതിയില്‍ പ്രതിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.