ഷിരൂർ : ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്‍റെ മൃതദേഹം ബന്ധുക്കൾ വിട്ടുനൽകുന്നത് വൈകും. സാമ്പിൾ ലാബിലേക്ക് എത്തിച്ചത് വൈകിയതിനാലാണ് ഫലം എത്താൻ വൈകുന്നത്. താരതമ്യ പരിശോധന പൂർത്തിയാക്കി ഇന്ന് വൈകുന്നേരം 5 മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ല ഭരണകൂടം ശ്രമിക്കുന്നത്.
അർജുന്‍റെ സഹോദരൻ അഭിജിത്തിൽ നിന്നാണ് പരിശോധനയ്‌ക്കായി ഡിഎൻഎ സാമ്പിൾ എടുത്തിട്ടുള്ളത്. അർജുന്‍റെ തുടയെല്ലും നെഞ്ചിനോട് ചോർന്നുള്ള വാരിയെല്ലിന്‍റെ ഭാഗവുമാണ് പരിശോധനയ്‌ക്ക് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയുമായി ഒത്തുപോകുന്നുണ്ടെന്ന് വാക്കാൽ അറിയിച്ചാൽ തന്നെ അർജുന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.