ETV Bharat / state

ഷിരൂരില്‍ അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി; മണ്ണിടിച്ചില്‍ കാണാതായവരാണോയെന്ന് പരിശോധിക്കും - SHIRUR DEAD BODY FOUND

author img

By ETV Bharat Kerala Team

Published : Aug 6, 2024, 1:59 PM IST

Updated : Aug 6, 2024, 2:31 PM IST

ഷിരൂരില്‍ കടല്‍ തീരത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. രക്ഷാദൗത്യത്തിനിടെ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുളള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ആരുടേതെന്ന് വ്യക്തമല്ല.

ARJUN MISSING CASE KARNATAKA  SHIRUR LANDSLIDE UPDATES  ARJUN RESCUE OPERATION SHIRUR  ഷിരൂരില്‍ മൃതദേഹം കണ്ടെത്തി
A Dead Body Was Found In Shirur (ETV Bharat)

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്നും അല്‍പം മാറി അഴുകിയ നിലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷിരൂര്‍ ഹോന്നവാര കടല്‍ തീരത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. പുരുഷന്‍റെ മൃതദേഹമാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം പ്രദേശത്തെ ഒരു മത്സ്യത്തൊഴിലാളിയെയും കാണാതായിരുന്നു. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്‌ക്ക് ഒരുങ്ങുകയാണ് ജില്ല ഭരണകൂടം. ഡിഎൻഎ പരിശോധിന നടത്തണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്‍റെ കുടുംബം രം​ഗത്തെത്തിയിട്ടുണ്ട്.

ദുരന്തമുഖത്ത് തുടരുന്ന രക്ഷാദൗത്യത്തിനിടെ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുളള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വർ മാൽപെ സ്ഥലത്തില്ല. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മാൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്.

Also Read: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; കര്‍ഷകര്‍ക്ക് ദാരുണാന്ത്യം

Last Updated : Aug 6, 2024, 2:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.