ETV Bharat / state

ഷിരൂരിലെ രക്ഷാദൗത്യം; ട്രക്ക് സംബന്ധിച്ച് നിര്‍ണായക സിഗ്നല്‍ ലഭിച്ചെന്ന് സൂചന, വെല്ലുവിളിയായി ഗംഗാവാലിയിലെ അടിയൊഴുക്ക് - Arjun Mission crucial signals get - ARJUN MISSION CRUCIAL SIGNALS GET

ഷിരൂരില്‍ കാണാതായ ട്രക്ക് സംബന്ധിച്ച് സിഗ്നല്‍ ലഭിച്ചെന്ന് സൂചന. പ്രതികൂല കാലാവസ്ഥയും പുഴയിലും ഒഴുക്കും തെരച്ചിലിന് വെല്ലുവിളിയെന്ന് കലക്‌ടര്‍. രക്ഷാപ്രവര്‍ത്തനത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടി മുങ്ങല്‍ വിദഗ്‌ധര്‍.

ARJUN MISSING Case Karnataka  Shirur Landslide Updates  ഷിരൂരിലെ മണ്ണിടിച്ചില്‍  അര്‍ജുന്‍ രക്ഷാദൗത്യം കര്‍ണാടക
Arjun Mission (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 26, 2024, 4:49 PM IST

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ട്രക്കിനെ സംബന്ധിച്ച് നിര്‍ണായക സിഗ്നല്‍ ലഭിച്ചെന്ന് സൂചന. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് സമീപത്ത് നിന്നും സിഗ്നൽ ലഭിച്ചത്. സിഗ്നല്‍ ലഭിച്ചയിടത്ത് അർജുന്‍റെ ട്രക്കുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

റോഡില്‍ നിന്നും 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്‌ചയില്‍ നിന്നാണ് ട്രക്കിന്‍റേതെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചത്. ട്രക്കും ക്യാബിനും വേർപെട്ടിട്ടില്ല. നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്‍റെയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്‍റെയും സിഗ്നലുകളാകാമെന്നായിരുന്നു നിഗമനം.

ഐബോഡ് സംഘത്തിന്‍റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലിൽ നിർണായകമാണ്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്‌കവേറ്ററുകൾ പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുകയാണ്. എന്നാൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴും മുങ്ങൽ വിദഗ്‌ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല.

പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്. ഈ സാഹചര്യത്തില്‍ പുഴയില്‍ ഇറങ്ങുന്നത് അപകടകരമാണെന്നാണ് നാവികസേനയുടെ വിലയിരുത്തൽ. സ്ഥലത്തെത്തിയ കേരളത്തിലെ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

ശക്തമായ അടിയൊഴുക്ക് കാരണം മുങ്ങല്‍ വിദഗ്‌ധര്‍ക്ക് നദിയില്‍ ഇറങ്ങാനാകില്ല. അതുകൊണ്ട് തന്നെ പുതിയ സാധ്യതകള്‍ തേടുകയാണ് സംഘം. മഴ ശക്തമായതിനാല്‍ രാത്രിയിലെ തെരച്ചിലും അസാധ്യമാണെന്ന് കലക്‌ടര്‍ അറിയിച്ചു. നാളെ (ജൂലൈ 27) വൈകിട്ടോടെ മാത്രമെ തെരച്ചിലില്‍ എന്തെങ്കിലും പുരോഗതിയുണ്ടാകൂവെന്നും കലക്‌ടര്‍ അറിയിച്ചു. കാണാതായ മൂന്ന് പേരെയും കണ്ടെത്താനാണ് കര്‍ണാടക സര്‍ക്കാരിന്‍റെ ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.

Also Read:ഒമ്പതാം നാള്‍ ആശ്വാസ വാര്‍ത്ത, ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് സ്ഥിരീകരണം, അറിയാം തെരച്ചിലിന്‍റെ നാള്‍ വഴികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.