കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളജിലേക്ക് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പ്രിൻസിപ്പലിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ബാരിക്കേഡ് മറികടന്ന് ക്യാമ്പസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലം പ്രയോഗിച്ച പ്രവർത്തകരെ പൊലീസ് പിടിച്ച് മാറ്റി.
പ്രിൻസിപ്പൽ രണ്ട് കാലിൽ കോളജിൽ കയറിയെന്ന് എസ്എഫ്ഐ ഭീഷണി മുഴക്കി. ഈ അധ്യാപകനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു. സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം ജാൻവി സത്യൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. അക്രമ സംഭവങ്ങൾ അരങ്ങേറിയ കോളജ് അടച്ചിട്ടിരിക്കുകയാണ്.