ETV Bharat / state

തിക്കോടി ബീച്ചിൽ കൂളിക്കാനിറങ്ങിയവർ തിരയിൽപ്പെട്ടു; രണ്ട് സ്‌ത്രീകളടക്കം നാലു പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ - THIKKODI BEACH ACCIDENT FOUR DEATH

തിരയില്‍പ്പെട്ടത് കല്‍പ്പറ്റയിലെ ജിമ്മില്‍നിന്നെത്തിയ 22 അംഗ സംഘത്തിലുള്ളവർ...

Kozhikkodu  wayanadu jim  26 member group  drive in beach
Thikkodi beach accident four death (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 26, 2025, 6:25 PM IST

Updated : Jan 26, 2025, 6:37 PM IST

കോഴിക്കോട്: തിക്കോടി ബീച്ചിൽ വിനോദ സഞ്ചാരത്തിന് എത്തിയ നാല് പേർ തിരയിൽപ്പെട്ടു മരിച്ചു. വയനാട്ടിൽ നിന്ന് എത്തിയ 22 അംഗ സംഘത്തിലെ നാല് പേർക്കാണ് ജീവന്‍ നഷ്‌ടമായത്. ഇന്ന് (ഞായറാഴ്‌ച) വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. അനീസ (31), വാണി (32), ബിനീഷ് (40), ഫൈസൽ എന്നിവരാണ് മരിച്ചത്.

വയനാട്ടിലെ കല്‍പ്പറ്റയിലെ ഒരു ജിമ്മില്‍ പരിശീലനം നടത്തുന്നവരും പരിശീലകരുമടങ്ങുന്ന 26 പേരടങ്ങുന്ന സംഘമാണ് ബീച്ചിൽ എത്തിയത്. തിക്കോടി കല്ലകത്ത് കടപ്പുറത്ത് കുളിക്കുന്നതിനിടെ ഇതില്‍ അഞ്ച് പേരാണ് തിരയില്‍പ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്താനായി.

തിക്കോടി ബീച്ചിൽ കൂളിക്കാനിറങ്ങിയവർ തിരയിൽപ്പെട്ടു; നാലു പേർക്ക് ദാരുണാന്ത്യം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മത്സ്യ തൊഴിലാളികളും നാട്ടുകാരും തെരച്ചിൽ നടത്തിയാണ് എല്ലാവരേയും കരയ്ക്ക് എത്തിച്ചത്. അപകടത്തിൽപ്പെട്ടവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.

Also Read: ബസ്‌ ട്രക്കിലിടിച്ച് ഒരു കുഞ്ഞ് മരിച്ചു, 43 പേര്‍ക്ക് പരിക്ക്

Last Updated : Jan 26, 2025, 6:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.