ETV Bharat / state

പത്താംക്ലാസ് തോറ്റു, നാടുവിട്ട സന്തോഷ് മാധവന്‍ തിരിച്ചെത്തിയത് അമൃത ചൈതന്യയായി; സെലിബ്രിറ്റി ആള്‍ദൈവത്തിന്‍റെ വളര്‍ച്ചയും തകര്‍ച്ചയും - Controversial Swami

തൃപ്പൂണിത്തുറ തുരുത്തിയിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് സന്തോഷ് പെട്ടെന്ന് വളര്‍ന്നത്. വിശ്വാസികളെ വളരെ എളുപ്പത്തില്‍ കൈയിലെടുത്തു. ശാന്തി തീരമെന്ന പേരില്‍ ആശ്രമം തുടങ്ങി. സന്തോഷിന് ശിഷ്യരും വിശ്വാസികളും കൂടി.

Celebrity Idol Santhosh Madhavan  സെലിബ്രിറ്റി ആള്‍ദൈവം  സന്തോഷ് മാധവൻ  Controversial Swami  വിവാദ സ്വാമി സന്തോഷ് മാധവന്‍
From A 10th Grader Who Left The City And Re - entered As Celebrity Idol
author img

By ETV Bharat Kerala Team

Published : Mar 7, 2024, 1:50 PM IST

ഇടുക്കി : ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്ന സന്തോഷ് മാധവന്‍ മരിച്ചത്. ആരായിരുന്നു സന്തോഷ് മാധവന്‍.

നാട് വിട്ട് പോയ പത്താം ക്ലാസുകാരന്‍, സെലിബ്രിറ്റി ആള്‍ദൈവമായുള്ള വളര്‍ച്ചയും പിന്നീടുള്ള തളര്‍ച്ചയും : കട്ടപ്പനയിലെ ചുമട്ടുകാരന്‍ മാധവന്‍റെ മകന്‍ സന്തോഷ്, പത്താം ക്ലാസ് തോറ്റ് പഠിപ്പ് നിര്‍ത്തി. ആദ്യം നോക്കിയത് ചെരുപ്പുകടയിലെ സെയില്‍സ്‌മാന്‍റെ ജോലി. പതിനെട്ടു തികഞ്ഞപ്പോള്‍ കലൂരിലെ ക്ഷേത്രത്തില്‍ പരികര്‍മിയായി. അധികം വൈകാതെ മരട് തുരുത്തി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി. മേല്‍ശാന്തിയായിരിക്കെ സന്തോഷ് മാധവനെന്ന പേരില്‍ ജ്യോതിഷ വഴിയില്‍ പ്രസിദ്ധനായി.

ഗള്‍ഫിലും മറ്റും നിരവധി സന്ദര്‍ശനങ്ങള്‍ സന്തോഷ് നടത്തിയിട്ടുണ്ട്. പ്രമുഖരുമായി അടുത്ത സൗഹൃദവും, ലക്ഷങ്ങളുടെ വരുമാനവുമെല്ലാം സന്തോഷിന് ലഭിച്ചു. തുരുത്തിയില്‍ മേല്‍ശാന്തിയായിരിക്കെ പെട്ടെന്നൊരു നാള്‍ സന്തോഷ് മാധവനെ കാണാതായി. ഉത്തരേന്ത്യയിലെ ഏതോ ആശ്രമങ്ങളിലെ അന്തേവാസി എന്ന് മാത്രം സന്തോഷിനെ കുറിച്ച് വീട്ടുകാര്‍ക്ക് വിവരം കിട്ടി. മൂന്നുവര്‍ഷത്തെ അജ്ഞാതവാസത്തിനു ശേഷം റീഎന്‍ട്രി സ്വാമി അമൃത ചൈതന്യ എന്ന പേരിലായിരുന്നു.

ഇംഗ്ലീഷും ഉർദുവും പഠിച്ച് സന്തോഷ് മെച്ചപ്പെട്ടു. വിശ്വാസികളെ നിഷ്പ്രയാസം അയാൾ കയ്യിലെടുത്തു. ആള്‍ദൈവം എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ചു. കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ആശ്രമം തുടങ്ങി, സന്തോഷിന് ശിഷ്യരും വിശ്വാസികളും കൂടി.

സ്വന്തം നാടായ കട്ടപ്പനയില്‍ കോടികള്‍ വില മതിക്കുന്ന ബഹുനില കെട്ടിടവും സന്തോഷ് വിലയ്ക്ക് വാങ്ങി. 2008 മെയ് മുതലാണ് സന്തോഷിന് കഷ്‌ടകാലം തുടങ്ങുന്നത്. മെയ് പതിനൊന്നാം തീയതി ദുബായിലുള്ള ഒരു ബിസിനസുകാരി 45 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് കേരള പൊലീസിന് പരാതി നല്‍കിയതോടെ സ്വാമി കള്ളസ്വാമിയായി.

പരാതിക്ക് പിന്നാലെ അന്വേഷണവും, അറസ്‌റ്റുമുണ്ടായി. സന്തോഷിന്‍റെ തട്ടിപ്പും വെട്ടിപ്പും കള്ളപൂജകളും കള്ളക്കച്ചവടങ്ങളും ഒന്നൊന്നായി പുറത്തു വന്നു. സന്തോഷിന്‍റെ ഫ്ലാറ്റിൽ നിന്ന് ലഹരിവസ്‌തുക്കളും കടുവാത്തോലും പിടിച്ചെടുത്ത പൊലീസിന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സിഡികളും കിട്ടി.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോടതി സന്തോഷ് മാധവന് വിധിച്ചത് പതിനാറു വര്‍ഷത്തെ തടവുശിക്ഷയാണ്. ശിക്ഷാകാലയളവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും സ്വാമിക്ക് ലഭിച്ചത് വിഐപി പരിഗണന. ജയിലിലും 'പൂജാരി'യാകാന്‍ ഇയാള്‍ ശ്രമിച്ചതും വിവാദമായി. സെലിബ്രിറ്റി സ്വാമിയുടെ വളര്‍ച്ചയും തകര്‍ച്ചയും കേരളത്തിന് പാഠമായോ? ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്ക് ഇപ്പോഴും ഒരു കുറവില്ല.

ALSO READ : വിവാദ സ്വാമി സന്തോഷ് മാധവന്‍ അന്തരിച്ചു ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.