കോഴിക്കോട്: മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയ കേസിൽ രണ്ടാം പ്രതിയും പിടിയില്‍. നരിക്കുനി സ്വദേശി സജേഷി(34)നെയാണ് ബാലുശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന 800 കിലോഗ്രാം പൊളിച്ച അടക്കയും 15,000 രൂപയും കവര്‍ന്ന കേസിലാണ് സജേഷ് പിടിയിലായത്.
അഷ്‌റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബാലുശേരി കരിയാത്തന്‍കാവില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് കടയില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് മോഷണം നടന്നത്. മോഷ്‌ടാക്കള്‍ കടയുടെ പൂട്ട് പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഏഴുകുളം സ്വദേശി ആഷിഖ് സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പിടിയിലായിരുന്നു.
എന്നാല്‍ കൂട്ടുപ്രതിയായ സജേഷിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പൊലീസിൻ്റെ ഊർജ്ജിത അന്യേഷണത്തിനൊടുവിലാണ് ഇയാളെ പിടി കൂടാനായത്. സജേഷ് നരിക്കുനിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. ബാലുശേരി എസ് ഐ നിബിന്‍ ജോയ്, സീനിയർ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഗോകുല്‍രാജ്, മുഹമ്മദ് ജംഷിദ്, മുഹമ്മദ് ഷമീര്‍, പി രജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Also read: അടിമാലി ടൗണിലും പരിസരത്തും മോഷണം പതിവായി: പ്രദേശവാസികളും വ്യാപാരികളും ആശങ്കയില്‍