ETV Bharat / state

റോഡില്‍ തെന്നി, നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ വീണത് ബസിന് മുന്നില്‍; യുവാവിന്‍റെ രക്ഷപ്പെടല്‍ തലനാരിഴയ്‌ക്ക്- വീഡിയോ - Scooter Passenger Slipped - SCOOTER PASSENGER SLIPPED

ചേന്ദമംഗലൂരിന് സമീപം പുൽപ്പറമ്പിൽ ബസിന് മുന്നിലേക്ക് തെന്നിവീണ സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബസിന് മുന്നില്‍ വീണു  കോഴിക്കോട് അപകടം  Kozhikode Accident  Kozhikode Pulparamb Accident
SCOOTER PASSENGER SLIPPED (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 23, 2024, 10:53 AM IST

ബസിന് മുന്നില്‍ തെന്നിവീണ്‌ സ്‌കൂട്ടർ യാത്രികൻ (ETV Bharat)

കോഴിക്കോട്: ബസിന് മുന്നിലേക്ക് തെന്നിവീണ സ്‌കൂട്ടർ യാത്രികൻ ബസ് ഡ്രൈവറുടെ സമയോജിത ഇടപെടലിൽ രക്ഷപ്പെട്ടു. ചേന്ദമംഗലൂരിന് സമീപം പുൽപ്പറമ്പിൽ ആണ് സംഭവം. പുൽപ്പറമ്പ് ഭാഗത്തുനിന്നും നായർകുഴി ഭാഗത്തേക്ക് അമിത വേഗതയിൽ വരികയായിരുന്ന സ്‌കൂട്ടർ പെട്ടെന്ന് തെന്നി മറിയുകയായിരുന്നു.

ഇതേസമയം, നായർകുഴി ഭാഗത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക് പോവുകയായിരുന്ന
സ്വകാര്യ ബസ് ഇതുവഴി വന്നു. സ്‌കൂട്ടർ തെന്നിമറിയുന്നത് കണ്ട് സ്വകാര്യ ബസിലെ ഡ്രൈവർ ബസ് നിമിഷനേരം കൊണ്ട് റോഡരികിലൂടെ വെട്ടിച്ചു മാറ്റി. അതോടെ സ്‌കൂട്ടറിൽ നിന്നും ബസിനടിയിലേക്ക് തെറിച്ചുപോയ സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വകാര്യ ബസിലെ ഡ്രൈവറുടെ കണിശതയാർന്ന ശ്രദ്ധയാണ് സ്‌കൂട്ടർ യാത്രക്കാരന്‍റെ ജീവൻ വരെ നഷ്‌ടപ്പെടുമായിരുന്ന വൻ അപകടം ഒഴിവാക്കിയത്.

ALSO READ: സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ യുവാവ് ലോറി കയറി മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.