ETV Bharat / state

മലപ്പുറത്ത് സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; ഡ്രൈവറും കുട്ടികളുമടക്കം 14 പേർക്ക് പരിക്ക് - മൗണ്ട് ഹിറാ സ്‌കൂൾ ബസ്

സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും കുട്ടികളുമടക്കം 14 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

School Bus Accident  Malappuram  സ്‌കൂൾ ബസ് മറിഞ്ഞു  മൗണ്ട് ഹിറാ സ്‌കൂൾ ബസ്  accident
സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
author img

By ETV Bharat Kerala Team

Published : Feb 29, 2024, 3:16 PM IST

മലപ്പുറം : സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും വിദ്യാര്‍ഥികളും ഉള്‍പ്പടെ 14 പേര്‍ക്ക് പരിക്ക് (School Bus Accident). വളാഞ്ചേരി കഞ്ഞിപ്പുര മൗണ്ട് ഹിറാ സ്‌കൂൾ ബസാണ് സ്‌കൂളിന് സമീപം ഗ്രൗണ്ടിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെയും ഡ്രൈവറേയും വളാഞ്ചേരി നടക്കാവിലെ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.

കുട്ടികളുമായി രാവിലെ സ്‌കൂളിലേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ചെറിയ കുട്ടികൾക്കടക്കം പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. വളാഞ്ചേരി പൊലീസ് സംഭവസ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചുവരികയാണ്.

തെങ്കാശിയിൽ ഒഴിവായത് വൻ ട്രെയിൻ ദുരന്തം : തെങ്കാശി ജില്ലയിലെ വയോധിക ദമ്പതികളായ ഷൺമുഖയ്യയും കുറുന്തമ്മാളും വലിയൊരു ട്രെയിൻ അപകടമാണ് ഒഴിവാക്കിയത് (Heroic Old Couple Avoids Major Train Accident). പാളത്തിലെ തടസത്തെക്കുറിച്ച് ലോക്കോപൈലറ്റിന് മുന്നറിയിപ്പ് നൽകി ട്രെയിൻ അപകടം ഒഴിവാക്കുകയായിരുന്നു.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ചരക്ക് ലോറി ട്രാക്കിലേക്ക് മറിയുകയായിരുന്നു. തമിഴ്‌നാട് - കേരള അതിർത്തിയിലെ ചെങ്കോട്ട കൊട്ടിവാസൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറി അമിതഭാരത്തെ തുടർന്ന് നിയന്ത്രണം വിട്ടാണ് മറിഞ്ഞത് (Truck falls on railway track).

അപകടം കണ്ട വൃദ്ധ ദമ്പതികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. അതിനിടെയാണ് തിരുനെൽവേലിയിൽ നിന്ന് പാലക്കാട്ടേക്ക് ഒരു ട്രെയിൻ അതുവഴി വന്നത്. ഇതറിഞ്ഞ വൃദ്ധ ദമ്പതികൾ ഉടൻ ലോറി അപകടം നടന്ന സ്ഥലത്തേക്ക് ഓടി പാളത്തില്‍ ചുവന്ന തുണിയിൽ ടോർച്ച് ലൈറ്റ് പൊതിഞ്ഞ് ട്രെയിൻ നിർത്താൻ സിഗ്നല്‍ കാണിച്ചു. ഇത് കണ്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും വലിയൊരു അപകടം ഒഴിവാകുകയും ചെയ്‌തു. അതിന് ശേഷം അപകടവിവരം തെങ്കാശി റെയിൽവേ പൊലീസിൽ അറിയിച്ചു.

അപകടത്തില്‍ ട്രക്ക് പൂർണമായും തകർന്നിരുന്നു. ട്രക്കിൻ്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി ലോറിയുടെ ഡ്രൈവർ മുക്കൂടൽ സ്വദേശി മണികണ്‌ഠൻ (34) സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ലോറിയിലെ ക്ലീനർ താഴേക്ക് ചാടി രക്ഷപ്പെട്ടു. ലോറിയുടെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ മണികണ്‌ഠൻ്റെ മൃതദേഹം അഗ്നിശമനസേനയുടെ സഹായത്തോടെ പുറത്തെടുത്ത് പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൂടാതെ ട്രാക്കിൽ കിടന്ന ലോറി 3 ജെസിബികള്‍ ഉപയോഗിച്ച് വേഗത്തിൽ നീക്കം ചെയ്‌തു. വൻ അപകടം ഒഴിവാക്കാനുള്ള വിദഗ്‌ധമായ പരിശ്രമത്തിന് വൃദ്ധദമ്പതികളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.