ETV Bharat / state

ആലപ്പുഴയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ഒരു കോടിയോളം; തട്ടിപ്പ് രീതി ഇങ്ങനെ... - Fake Gold Scam

ആലപ്പുഴയില്‍ മുക്കുപണ്ടം ഉണ്ടാക്കി ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിലെ നാല് പേരെ ചേര്‍ത്തല പൊലീസ് അറസ്‌റ്റ് ചെയ്‌തു.

FAKE GOLD SCAM IN ALAPPUZHA  FINANCE INSTITUTE SCAM  മുക്കുപണ്ട പണയം  മുക്കുപണ്ടം തട്ടിപ്പ് പുതിയ രീതി
Accused in Fake Gold Scam (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 17, 2024, 10:59 PM IST

ആലപ്പുഴ: മുക്കുപണ്ടം ഉണ്ടാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിലെ നാല് പേരെ അറസ്‌റ്റ് ചെയ്‌തു. തൃച്ചാറ്റുകുളം സിയാദ് മന്‍സിലില്‍ സിയാദ് (32), അരൂക്കുറ്റി ലൈല മൻസിലിൽ നിയാസ് (32) വടുതല ഊട്ടുകുളം വീട്ടില്‍ റിയാസ് (45) കോയമ്പത്തൂർ തെലുങ്ക് പാളയം സ്വദേശി അറുമുഖം എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

കോയമ്പത്തൂർ സ്വദേശിയായ അറുമുഖം എന്ന സ്വർണ്ണപ്പണിക്കാരനെ കൊണ്ടാണ് പ്രതികൾ മുക്കുപണ്ടം പണിയിച്ചത്. ഒന്നര മുതൽ രണ്ടര ഗ്രാം വരെ മാത്രം സ്വർണം മുകൾ ഭാഗത്ത് ചേർത്താണ് 10 ഗ്രാം തൂക്കം വരുന്ന വളകൾ ഇവര്‍ നിർമ്മിച്ചത്.

നിയാസും സിയാദും ചേര്‍ന്നാണ് കോയമ്പത്തൂരില്‍ പോയി വളകൾ പണിയിച്ചു വാങ്ങിയത്. 250 ഓളം സ്വർണ്ണ വളകളാണ് ഇത്തരത്തിൽ പ്രതികൾ പണിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ഒരു വർഷക്കാലമായി പ്രതികൾ തട്ടിപ്പ് നടത്തി വരികയായിരുന്നു. പണം അത്യാവശ്യമുള്ള സുഹൃത്തുക്കളെ കണ്ടെത്തി അവരെ കൊണ്ടാണ് സ്വർണം പണയം വെപ്പിച്ചിരുന്നത്. ഒരു വലിയ തുക സ്വർണ്ണപ്പണത്തിലൂടെ വാങ്ങിയ ശേഷം സുഹൃത്തുക്കൾക്ക് ചെറിയ തുക മാത്രം നൽകി ബാക്കി തുക പ്രതികൾ വീതിച്ചെടുക്കുകയായിരുന്നു പതിവ്.

ചേർത്തലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ മുക്കുപണ്ടം പണയം വെച്ചതിന് ശേഷം തിരികെ എടുത്തില്ല. തുടര്‍ന്ന് ധനകാര്യ സ്ഥാപനം സ്വർണ്ണം ലേലം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറത്ത് വന്നത്. മുക്കുപണ്ടം വെച്ച് ലഭിക്കുന്ന പണം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

റിയാസിനെ വ്യാഴാഴ്‌ചയും മറ്റു പ്രതികളെ വെള്ളിയാഴ്‌ചയുമാണ് അറസ്‌റ്റ് ചെയ്‌തത്. കേരളത്തിലെ വിവിധ ജില്ലകളിലായി 250 ഓളം വളകളാണ് പ്രതികൾ ഇത്തരത്തിൽ പണയം വെച്ചിരിക്കുന്നത്.

Also Read : കാറഡുക്ക സൊസൈറ്റി സ്വര്‍ണ പണയ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്; പ്രതിക്ക് രക്ഷപെടാന്‍ പരാതി നൽകുന്നത് വൈകിപ്പിച്ചെന്ന് ആരോപണം - KARADKA SOCIETY FRAUD CASE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.