ആലപ്പുഴ: ജില്ലയ്ക്ക് ശനിയാഴ്‌ച (സെപ്‌റ്റംബർ 28) പൊതു അവധി പ്രഖ്യാപിച്ച് കലക്‌ടര്‍. നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഈ മാസം 28 നാണ് നെഹ്‌റു ട്രോഫി വള്ളം കളി. വയനാട് ഉരുള്‍ പൊട്ടലിൻ്റെ പശ്ചാത്തലത്തില്‍ വള്ളംകളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
70 -ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരിക്കുക. ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളംകളി നടത്താനുള്ള തീരുമാനമായത്.
Also Read: ആചാരപ്പെരുമയിൽ ആറന്മുള ഉത്രട്ടാതി ആചാര ജലമേള; പങ്കെടുത്തത് 26 പള്ളിയോടങ്ങൾ