ETV Bharat / state

'പ്രിയങ്കയ്‌ക്കും രാഹുലിനും തോല്‍ക്കുമെന്ന് ഭയം': സത്യൻ മൊകേരി - SATHYAN MOKERI CRITICIZED PRIYANKA

ജനങ്ങളോടൊപ്പം ഉള്ള സ്ഥാനാർഥി ജയിക്കണമെന്നാണ് ജനങ്ങൾ കരുതുന്നതെന്നും സത്യൻ മൊകേരി.

SATHYAN MOKERI  PRIYANKA GANDHI  WAYANAD BYELECTION  വയനാട് ഉപതെരഞ്ഞെടുപ്പ് 2024
SATHYAN MOKERI (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 4, 2024, 11:58 AM IST

വയനാട്: തോൽക്കുമെന്നുള്ള ഭയപ്പാട് ഉള്ളതിനാലാണ് രാഹുലും പ്രിയങ്കയും മണ്ഡലത്തിൽ നിറസാന്നിധ്യമാകുന്നതെന്ന് വയനാട് ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. മൂന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി ഇനി പരസ്യപ്രചാരണമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തിരുവമ്പാടിയിൽ നിന്ന് ആരംഭിച്ച് ഇന്ന് ഏറനാടിൻ്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പയിൻ നടത്തുന്നതായിരിക്കും. ആവേശപൂർവമായാണ് ജനങ്ങൾ സ്വീകരിക്കുന്നത്. ഇപ്പോഴത്തെ അന്തരീക്ഷം എന്ന് പറയുന്നത് 2014ലേത് പോലെയാണ്. ജനങ്ങളോടൊപ്പമുള്ള സ്ഥാനാർഥി ജയിക്കണമെന്നാണ് ജനങ്ങൾ കരുതുന്നത്.

എന്നാൽ മാത്രമേ ഈ മണ്ഡലത്തിലെ ആവശ്യങ്ങളും പുറത്തു അറിയൂ എന്ന ചിന്താഗതി പൊതുവേ വോട്ടർമാരിൽ വളർന്നുവരുന്നുണ്ട്. എൽഡിഎഫിൻ്റെ പ്രവർത്തനങ്ങളിൽ കോൺഗ്രസിനും ബിജെപിക്കും ഭയപ്പാടുണ്ടായിട്ടുണ്ട്. മണ്ഡലത്തിൽ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുളളതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: 'ജനം എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തും'; തെരഞ്ഞെടുപ്പ് വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് സത്യൻ മൊകേരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.