തിരുവനന്തപുരം: ബംഗ്ലാദേശിനെതിരെ 90 റണ്ണിലേക്ക് എത്തിയപ്പോള്‍ തന്നെ എങ്ങനെ ആഘോഷക്കണമെന്ന ചിന്ത തുടങ്ങിയെന്ന് സഞ്‌ജു സാംസണ്‍. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ മിന്നും പ്രകടനം കാഴ്‌ചവച്ച ശേഷം ആദ്യമായി തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മസില്‍ പെരുപ്പിച്ചുള്ള ആഘോഷത്തിന് പിന്നിലെ കഥ സഞ്‌ജു സാംസണ്‍ വിശദീകരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
100 അടിച്ചപ്പോഴും എങ്ങനെ ആഘോഷിക്കണമെന്ന് അറിയില്ലായിരുന്നു. അപ്പോഴേക്കും സൂര്യ കുമാര്‍ യാദവ് ഹെല്‍മെറ്റ് ഒക്കെ ഊരി ആഘോഷം തുടങ്ങിയിരുന്നു. പിന്നാലെ ഡ്രസിങ് റൂമിലേക്ക് നോക്കിയപ്പോള്‍ ടീമംഗങ്ങളാണ് മസില്‍ കാണിക്കാന്‍ പറഞ്ഞത്. അങ്ങനെയാണ് മസില്‍ കാണിച്ചത്.
എനിക്ക് വലിയ മസില്‍ ഒന്നുമില്ലെന്നും സഞ്‌ജു ചിരിച്ചു കൊണ്ടു പറഞ്ഞു. നന്നായിട്ട് ചെയ്യുമ്പോള്‍ സൂപ്പര്‍മാന്‍ എന്ന് പ്രശംസിക്കുമെന്നും ഇല്ലെങ്കില്‍ വേറെ എന്തെങ്കിലും പറയുമെന്നും സമൂഹമാധ്യമങ്ങളില്‍ ''സൂപ്പര്‍ മാന്‍'' എന്ന ഓമനപ്പേരില്‍ സഞ്‌ജുവിന്‍റെ പ്രതികരണം. ആഗ്രസീവായിട്ടാണ് 90 വരെ എത്തിയത്. 100 ല്‍ എത്തിക്കാന്‍ ബൗണ്ടറി അടിക്കണോ, സിംഗിള്‍സ് നേടണോയെന്ന് സംശയിച്ചു നിന്നപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തി പെര്‍ഫോമന്‍സ് നിലനിര്‍ത്താന്‍ പറഞ്ഞുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' പ്രചോദനമാകണം...
ഞാന്‍ പറയുന്നത് ഇപ്പോള്‍ ആളുകള്‍ കേള്‍ക്കുന്നുണ്ട്. ചെറുപ്പകാര്‍ക്ക് പ്രചോദനമാകാനാണ് ആഗ്രഹമെന്നും സഞ്‌ജു സാംസണ്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്ത വേളയില്‍ വിയര്‍പ്പ് തുന്നിയിട്ട കുപ്പായമെന്ന ക്യാപ്ഷനോടെ സ്വന്തം ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സഞ്‌ജു.
ALSO READ: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം, പഞ്ചാബിനെ 8 വിക്കറ്റിന് തകര്‍ത്തു
പണ്ടൊക്കെ സംസാരിക്കാന്‍ വലിയ മടിയായിരുന്നു. ഞാന്‍ പറയുന്നത് ഇപ്പോള്‍ ആളുകള്‍ കേള്‍ക്കുന്നുണ്ടെന്ന് പിന്നീട് മനസിലായി. പറയുന്ന കാര്യങ്ങള്‍ വലിയ പ്രാധാന്യത്തോടെ ചിലര്‍ കേള്‍ക്കുന്നുണ്ട്. ക്രിക്കറ്റിനെ ഒരുപാട് പേര്‍ ഫോളോ ചെയ്യുന്നുണ്ട്. പ്രചോദനമാകണമെന്ന ഉദ്ദേശത്തിലാണ് പാട്ടിന്‍റെ വരികള്‍ പങ്കുവച്ചത്. പിന്നെ ആ പാട്ടും ഒത്തിരി ഇഷ്‌ടമാണെന്നും സഞ്‌ജു കൂട്ടിച്ചേര്‍ത്തു.