ETV Bharat / state

ലോകത്തിന്‍റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍; ഐഎഫ്എഫ്കെ ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചു - IFFK DELEGATE KIT DISTRIBUTION

ലോകത്തിൻ്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളത്തില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

IFFK delegate kit  IFFK  cinema iffk  രാജ്യാന്തര ചലച്ചിത്ര മേള
IFFK (ETV BHarat)
author img

By

Published : Dec 10, 2024, 10:06 PM IST

തിരുവനന്തപുരം: ഐഎഫ്‌എഫ്‌കെ ഡെലിഗേറ്റ് കിറ്റ് വിതരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. ലോകത്തിൻ്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളത്തില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിൻ്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യത്വത്തിൻ്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐഎഫ്‌എഫ്‌കെയും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു.

IFFK DELEGATE KIT  IFFK NEWS  രാജ്യാന്തര ചലച്ചിത്ര മേള  KERALA NEWS
IFFK (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പുതുമയും ജനപിന്തുണയും കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരള രാജ്യാന്തര ചലച്ചിത്ര മേള മാറി. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യവും പഴയകാല മലയാള ചലച്ചിത്ര നടിമാർക്കുള്ള ആദരവും ഈ മേളയുടെ സ്‌ത്രീപക്ഷ നിലപാടുകളുടെ ഉദാഹരണങ്ങളാണ്.

പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും. മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്‌മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള തുടക്കമാകുന്നുവെന്നും മന്ത്രി പറഞ്ഞു. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി.

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ, ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം, സാംസ്‌കാരിക പ്രവർത്തക ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര അക്കാദമി അംഗം കുക്കു പരമേശ്വരൻ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി മോഹൻകുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്‌ടർ എച്ച്. ഷാജി എന്നിവർ പങ്കെടുത്തു.

Read More: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധന; നീതി തേടി അതിജീവിത രാഷ്‌ട്രപതിക്ക് കത്തയച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.