ETV Bharat / state

ഓണവും കന്നിമാസ പൂജയും; ശബരിമല നട വെള്ളിയാഴ്‌ച തുറക്കും - Sabarimala Onam Pooja

author img

By ETV Bharat Kerala Team

Published : Sep 11, 2024, 6:54 PM IST

ശബരിമല ക്ഷേത്ര നട വെള്ളിയാഴ്‌ച തുറക്കും. ഓണത്തോടനുബന്ധിച്ചുളള പൂജകള്‍ക്കായാണ് നട തുറക്കുന്നത്. ഭക്തര്‍ക്ക് തുടര്‍ച്ചയായ 9 ദിവസം ക്ഷേത്ര ദര്‍ശനം നടത്താം.

SABARIMALA Open For Onam Pooja  ശബരിമല ഓണം പൂജകള്‍  ശബരിമല നട വെളളിയാഴ്‌ച തുറക്കും  ശബരിമല കന്നിമാസ പൂജ
Sabarimala Temple (ETV Bharat)

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 13) തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ ഭക്തര്‍ക്ക് തുടര്‍ച്ചയായ 9 ദിവസം ഭഗവാനെ തൊഴാനുള്ള അവസരമുണ്ടാകും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കന്നിമാസ പൂജകള്‍ക്ക് ശേഷം സെപ്‌റ്റംബര്‍ 21നാണ് നട അടയ്ക്കുക. ഓണത്തോടനുബന്ധിച്ച് ഉത്രാട നാളില്‍ മേല്‍ ശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടം നാളില്‍ പൊലീസിന്‍റെയും വകയായി സന്നിധാനത്ത് ഓണ സദ്യയുമുണ്ടാകും.

Also Read: 'ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങള്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കണം': കലക്‌ടര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.