പത്തനംതിട്ട : ശബരിമലയിലെ നാളത്തെ (നവംബര്‍ 19) പൂജ സമയം അറിയാം
നടതുറക്കൽ | പുലര്‍ച്ചെ 3.00 |
അഭിഷേകം | പുലര്‍ച്ചെ 3.05 |
ഗണപതി ഹോമം | പുലര്‍ച്ചെ 3.30 |
നെയ്യഭിഷേകം | പുലര്‍ച്ചെ 3.45 മുതല്‍ 7 വരെ |
ഉഷ പൂജ | രാവിലെ 7.30 |
നെയ്യഭിഷേകം | 8.00 മുതല്‍ 11 വരെ |
കലശാഭിഷേകവും കളഭാഭിഷേകവും | 11.30 ന് |
ഉച്ച പൂജ | ഉച്ചയ്ക്ക് 12.30 |
നട അടയ്ക്കല്‍ | ഉച്ചയ്ക്ക് 1.00 |
നട തുറക്കല്‍ | വൈകിട്ട് 3.00 ന് |
ദീപാരാധന | 6.30 ന് |
പുഷ്പാഭിഷേകം | 7.00 മുതല്‍ |
അത്താഴ പൂജ | 9.30 ന് |
ഹരിവരാസനം | 10.50 ന് |
നട അടയ്ക്കല്‍ | 11.00 ന് |
അയ്യപ്പന് ചാര്‍ത്തുന്നത് ശുദ്ധമായ ചന്ദനമെന്ന് ദേവസ്വം പ്രസിഡന്റ്
സന്നിധാനത്തു തന്നെ അരച്ചെടുക്കുന്ന ശുദ്ധമായ ചന്ദനമാണ് കളഭച്ചാര്‍ത്ത് സമയത്ത് അയ്യപ്പനു ചാര്‍ത്തുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മുന്‍പ് പുറത്തു നിന്നു ചന്ദനം എത്തിക്കുകയായിരുന്നു. ഒരു ഭക്തന് ചന്ദനം അരച്ചെടുക്കുന്ന മൂന്ന് യന്ത്രങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു. ഇതോടെയാണ് നേരിട്ട് ചന്ദനം അരച്ചെടുക്കാന്‍ തീരുമാനിച്ചത്. കുങ്കുപ്പൂവ്, പച്ചക്കര്‍പ്പൂരം എന്നിവ ചേര്‍ത്ത് അരച്ചെടുക്കുന്ന ചന്ദനം കളഭച്ചാര്‍ത്തിനു ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.
ചുക്കുവെള്ളം വിതരണം ചെയ്യുന്നവര്‍ക്ക് നീല യൂണിഫോം
സന്നിധാനത്ത് ചുക്കുവെളളം വിതരണം ചെയ്യുന്നവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീല നിറത്തിലുള്ള യൂണിഫോം നല്കി. നീല നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് ഇന്നു മുതല്‍ അവര്‍ ഡ്യൂട്ടിക്കിറങ്ങി. ഉരല്‍ക്കുഴി മുതല്‍ അപ്പാച്ചിമേട് വരെയും സ്വാമി അയ്യപ്പന് റോഡില്‍ ചരല്‍മേട് വരെയും 67 കേന്ദ്രങ്ങളില്‍ ഇവര്‍ ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യും. അറുന്നൂറോളം പേര് മൂന്നു ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുന്നത്.