ETV Bharat / state

ശബരിമല പൂങ്കാവനം പരിശുദ്ധിയോടെ സംരക്ഷിക്കണം: തന്ത്രി കണ്‌ഠര് രാജീവര് - SABARIMALA NEWS

ശബരിമലയിലെത്തുന്ന തീർഥാടകൾ പൂങ്കാവനം പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്ന് തന്ത്രി കണ്‌ഠര് രാജീവര് പറഞ്ഞു

SABARIMALA UPDATES  ശബരിമല വാർത്തകൾ  TANTRI KANDARARU RAJEEVARU  SABARIMALA DARSHANAM
Tantri Kandararu Rajeevaru (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 19, 2024, 1:26 PM IST

പത്തനംതിട്ട : ശബരിമല തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്‌ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്. 18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമലയെന്നും, അവിടെ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടിൽ നിന്ന് പ്ലാസ്‌റ്റിക് സാധനങ്ങൾ ഒഴിവാക്കണമെന്നും തന്ത്രി നിർദേശിച്ചു. പത്തനംതിട്ടയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല തന്ത്രി കണ്‌ഠര് രാജീവര് (ETV Bharat)
അതേ സമയം ശബരിമലയിലെ നട തുറക്കൽ സമയം കൂട്ടിയത് ഭക്തർക്ക് സൗകര്യമായി

'സര്‍ക്കാര്‍ നല്ല രീതിയില്‍ സഹകരിച്ചു'

നടതുറന്നിരിക്കുന്ന സമയം കൂട്ടിയതിനാൽ ഭക്തർക്ക് നല്ല രീതിയിൽ ദർശനം നടത്താൻ സഹായകമായതായി തന്ത്രി കണ്‌ഠര് രാജീവര് പറഞ്ഞു. ഭക്തർ സന്തോഷത്തോടെയാണ് ദർശനം നടത്തി മടങ്ങുന്നത്. സർക്കാരിന്‍റെ ഭാഗത്തു നിന്ന് നല്ല സഹകരണമാണുണ്ടായത്. മന്ത്രി വി.എൻ വാസവൻ ഒരു ദിവസം സന്നിധാനത്ത് തങ്ങിയാണ് കാര്യങ്ങൾ വിലയിരുത്തി മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് സന്നിധാനത്ത് ദിവസങ്ങളായി തന്നെ തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നുണ്ട്. നിലയ്ക്കലിലെയും പമ്പയിലെയും ജർമ്മൻ പന്തലുകൾ, കുടിവെള്ള വിതരണം തുടങ്ങിയവയെല്ലാം ഭക്തരെ സംബന്ധിച്ച് വലിയ കാര്യങ്ങളാണെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : ശാസ്‌താവിന്‍റെ വിശിഷ്‌ട ക്ഷേത്രങ്ങളിൽ നാലാമത്തേതായ കുളത്തൂപ്പുഴയെപ്പറ്റി അറിയേണ്ടതെല്ലാം || ശരണപാത പരമ്പര, ഭാഗം-6

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.