ETV Bharat / state

ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രം ശബരിമല ദർശനം; നടപടി അംഗീകരിക്കാനാവില്ലെന്ന് അയ്യപ്പ സേവാ സമാജം

സ്പോട്ട് ബുക്കിംഗിനായുള്ള ആവശ്യം ശക്തം. തീരുമാനം പിൻവലിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അയ്യപ്പ സേവാ സമാജം.

SABARIMALA PILGRIMAGE SPOT BOOKING  SABARIMALA AYYAPPA SEVA SAMAJ  PATHANAMTHITTA SABARIMALA NEWS  KERALA LATEST SABARIMALA NEWS
Sabarimala (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 7, 2024, 11:03 PM IST

പത്തനംതിട്ട: ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രം ശബരിമല ദർശനമെന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സമിതി യോഗം. നെയ്യഭിഷേകം നടത്തുന്നതിന് പകരം ഭക്തർ കൊണ്ടുവരുന്ന നെയ്യ് വാങ്ങി പകരം നെയ്യ് നല്‍കാനുള്ള തീരുമാനവും അപലപനീയമാണെന്ന് അയ്യപ്പ സേവാ സമാജം വ്യക്തമാക്കി.

വെർച്ചല്‍ ക്യൂ വഴി മാത്രമുള്ള ദർശനം ഭക്തരുടെ മൗലികാവകാശത്തിന്‍റെ ലംഘനമാണ്. തീർത്ഥാടകരിൽ നിന്നും ഇൻഷുറൻസ് എന്ന പേരില്‍ പത്തുരൂപ വീതം ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തീരുമാനങ്ങള്‍ പിൻവലിച്ചില്ലെങ്കില്‍ രാജ്യത്തുടനീളം അയ്യപ്പഭക്തരെ സംഘടിപ്പിച്ച്‌ പ്രക്ഷോഭത്തിലേക്കും നിയമ നടപടികളിലേക്കും കടക്കുമെന്നും ഇവർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തില്‍ ഒരു ദിവസം പരമാവധി 80,000 പേരെ ദർശനത്തിന് അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. ഇതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമാകുകയാണ്. മണ്ഡല കാലം ആരംഭിക്കാൻ ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിഷേധങ്ങൾ ഉയരുന്നത്.

Also Read:ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എൻ വാസവൻ; യോഗത്തില്‍ എഡിജിപിയെ ഒഴിവാക്കിയതിലും വിശദീകരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.