ETV Bharat / state

സമയോചിത ഇടപെടല്‍; ഓടിക്കൊണ്ടിരിക്കവെ തീപിടിച്ച കാറില്‍ നിന്നും യുവതി രക്ഷപ്പെട്ടു - CAR FIRE ACCIDENT IN PATHANAMTHITTA - CAR FIRE ACCIDENT IN PATHANAMTHITTA

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പത്തനംതിട്ട റാന്നി തെക്കേപ്പുറത്താണ് സംഭവം.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  CAR CAUGHT FIRE  പത്തനംതിട്ടയില്‍ കാറിന് തീ പിടിച്ചു  RANNI CAR FIRE ACCIDENT
CAR CAUGHT FIRE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 4:56 PM IST

പത്തനംതിട്ടയില്‍ കാറിനു തീ പിടിച്ചു (ETV Bharat)

പത്തനംതിട്ട: റാന്നി തെക്കേപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ ഓടിച്ച യുവതിയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. മാരുതി സെന്‍ കാര്‍ പൂർണ്ണമായും കത്തി നശിച്ചെങ്കിലും യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സംഭവ സമയത്ത് യുവതി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യുവതി കാർ റോഡരികിൽ നിർത്തി പുറത്തിറങ്ങി. ഉടൻ തന്നെ കാറിനു തീ പടർന്ന് പിടിച്ചു.

കൃത്യസമയത്ത് യുവതി കാറിന് പുറത്തിറങ്ങിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: സാഹസികമായി സ്‌കൂട്ടര്‍ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചു; ബസ് ഡ്രൈവർ ചക്രപാണിക്ക് അഭിനന്ദന പ്രവാഹം▶️വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.