ETV Bharat / state

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒരാൾ വെന്തുമരിച്ചു - Car Caught Fire In Kumily

കുമളി അറുപത്തിയാറാംമൈലിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.

RUNNING CAR CAUGHT FIRE  CAR CAUGHT FIRE  IDUKKI CAR ACCIDENT DEATH  ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
CAR CAUGHT FIRE IN KUMILY (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 7:32 AM IST

ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമളി അറുപത്തിയാറാംമൈലിന് സമീപം തിങ്കളാഴ്‌ച (ജൂലൈ 22) രാത്രി എട്ടരയോടെയായിരുന്നു സംഭവം. അറുപത്തിയാറാംമൈൽ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറിൽ നിന്നും പുക ഉയരുകയായിരുന്നു.

ഈ സമയം കാറിന് പിന്നിൽ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറിൽ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ കാറിനുള്ളിൽ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കിൽ വന്നിടിച്ചു കയറുകയുമായിരുന്നു.

കാർ ഓടിച്ചിരുന്നാൽ ഡോർ തുറന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ശരീരം മുഴുവൻ വേഗത്തിൽ തീപടരുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. പീരുമേട്ടിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: കണ്ണൂരിൽ കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.