മലപ്പുറം: എടക്കരയിൽ റബർ ടാപ്പിങ് തൊഴിലാളിക്ക് വെട്ടേറ്റു. കാരപ്പുറം സ്വദേശി നൗഫലിനാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ 4.30 നായിരുന്നു സംഭവം. നൗഫൽ ടാപ്പിങ്ങിനായി പോകവെയാണ് ആക്രമണം ഉണ്ടായത്.
മൂത്തേടം പനപ്പറ്റയിൽ വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നൗഫലിനെ മുഖംമൂടി ധരിച്ച് എത്തിയ ആക്രമി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. നൗഫലിന്‍റെ ചെവിയുടെ പിറകുവശത്താണ് വെട്ടേറ്റത്.
നൗഫലിന്‍റെ നിലവിളി കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങിയപ്പോഴേക്കും ആക്രമി ഓടിരക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ എടക്കര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. നൗഫൽ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരാണ് തന്നെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നാണ് നൗഫൽ പൊലീസിന് മൊഴി നൽകി.
Also Read: സിഐടിയു ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്നും ചാടി; യുവാവിന്‍റെ കാലുകള്‍ക്ക് പരിക്ക്