ETV Bharat / state

എസ്‌ഡിപിഐ പിന്തുണ: ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഷിബു ബേബി ജോൺ - Shibu Baby John about SDPI offer

എസ്‌ഡിപിഐയുടെ വാഗ്‌ദാനം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ആയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി മോദിയെ വിമർശിക്കുന്നില്ലെന്നും നുണ പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും അദ്ദേഹം ആരോപിച്ചു.

SDPI OFFER TO RSP IN KERALA  SDPI TO SUPPORT UDF IN KERALA  LOK SABHA ELECTION 2024  SHIBU BABY JOHN
Lok Sabha Election 2024: RSP Leader Shibu Baby John About Accepting SDPI Offer
author img

By ETV Bharat Kerala Team

Published : Apr 2, 2024, 9:13 PM IST

കൊല്ലം: ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. 2019 ൽ പലരും പിന്തുണച്ചു. ആ നിലപാട് തന്നെ ഇപ്പോഴും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ഡിപിഐയുടെ വാഗ്‌ദാനം സ്വീകരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷിബു ബേബി ജോൺ.

റിയാസ് മൗലവി കൊലപാതകത്തിലെ കോടതി വിധിയിൽ ആഭ്യന്തര വകുപ്പിൻ്റെ വീഴ്‌ച വ്യക്തമാണ്. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ബിജെപിയ്ക്ക് വേണ്ടത്ര ഗുണo ചെയ്‌തില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പോരാട്ടം രണ്ട് ചേരികൾ തമ്മിലാണ്. നരേന്ദ്ര മോദി വേണോ, രാഹുൽ ഗാന്ധി വേണോ എന്നതിൽ സിപിഎം എടുക്കുന്ന നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.

സിപിഎം ആർഎസ്എസിന് വിധേയപ്പെട്ടിരിക്കുന്നു. സിപിഎമ്മിൻ്റെ മുഖ്യ ശത്രു കോൺഗ്രസാണ്. കേവല ഭൂരിപക്ഷം കിട്ടില്ലെന്ന ആശങ്ക ബിജെപിക്കുണ്ട്. ശ്രീലങ്കയ്ക്ക് നേരിട്ട അതേ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകുകയാണെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാനാണ് പിണറായി വാ തുറക്കുന്നത്. മുഖ്യമന്ത്രി മോദിയെ വിമർശിക്കുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. നട്ടാകുരുക്കാത്ത നുണ പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. സർക്കാർ തുടരുന്നത് ദുരന്തമായി മാറിയിരിക്കുകയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Also read:മോദിയുടെ തിരക്കഥയ്‌ക്ക് മുഖ്യമന്ത്രിയുടെ സംഭാഷണം ; വിമര്‍ശിച്ച് ഷിബു ബേബി ജോൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.