ETV Bharat / state

അയ്യപ്പൻകോവിൽ ചപ്പാത്ത് റോഡിന്‍റെ കോൺക്രീറ്റിങ്ങില്‍ കെടുകാര്യസ്ഥത ചൂണ്ടികാട്ടി പ്രദേശവാസികൾ - Local Residents complains

ഇടുക്കി അയ്യപ്പൻകോവിൽ ചപ്പാത്ത് പച്ചക്കാട് അറയ്ക്കൽ പടി കന്നിക്കല്ല് റോഡ് കോൺക്രീറ്റിങ്ങില്‍ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്ത്.

road issue  Ayyappancoil idukki  transportation  Local Residents complains  അയ്യപ്പൻകോവിൽ ചപ്പാത്ത് റോഡ്
Local Residents Have Pointed Out Mismanagement In Concreting Of Chappath Road in Ayyappancoil
author img

By ETV Bharat Kerala Team

Published : Feb 23, 2024, 12:07 PM IST

അയ്യപ്പൻകോവിൽ ചപ്പാത്ത് റോഡിന്‍റെ കോൺക്രീറ്റിങ്ങില്‍ കെടുകാര്യസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍

ഇടുക്കി: അയ്യപ്പൻകോവിൽ ചപ്പാത്ത് പച്ചക്കാട് അറയ്ക്കൽ പടി കന്നിക്കല്ല് റോഡിന്‍റെ കോൺക്രീറ്റിങ്ങില്‍ കെടുകാര്യസ്ഥത ചൂണ്ടികാട്ടി പ്രദേശവാസികൾ രംഗത്ത്. റോഡ് കോൺക്രീറ്റ് പൂർത്തിയാക്കിയ കരാറുകാരൻ അരികുവശങ്ങളിൽ മണ്ണിട്ട് നികത്താതെ മടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ പ്രദേശവാസികൾ സംഘടിച്ചാണ് റോഡിന്‍റെ വശങ്ങൾ കല്ലും മണ്ണും ഇട്ട് നികത്തി വാഹന കാൽനടയാത്ര സുരക്ഷിതമാക്കിയത്.

അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ ഉൾപ്പെട്ട റോഡ് തകർന്ന് ഗതാഗതം ദുഷ്‌കരമായി കിടക്കുകയായിരുന്നു. പച്ചക്കാട്ട് നിന്നും കന്നിക്കല്ല്, പുല്ലുമേട്, ചെങ്കര എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗത്തിൽ എത്തിച്ചേരാവുന്ന പാതയാണിത്. പച്ചക്കാട്ടിൽ നിന്നും കുറച്ച് ദൂരം ഈ റോഡ് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. നാട്ടുകാരുടെ നിരന്തര ആഭ്യർത്ഥനയെ തുടർന്ന് കഴിഞ്ഞ ദിവസം റോഡിന്‍റെ 136 മീറ്റർ കോൺക്രീറ്റ് ചെയ്‌തു. ഇതിലാണ് കെടുകാര്യസ്വത ചൂണ്ടികാട്ടി നാട്ടുകാർ രംഗത്ത് വന്നത്.

കോൺക്രീറ്റ് പൂർത്തിയാക്കിയ ശേഷം കരാറുകാരൻ അരികുവശങ്ങളിൽ മണ്ണിട്ട് നികത്താതെയാണ് മടങ്ങിയത്. ഇതോടെ അരികുവശങ്ങളിൽ വലിയ കട്ടിങ് രൂപപ്പെട്ടു. ഇത് വാഹനങ്ങൾ തമ്മിൽ സൈഡ് കൊടുക്കുമ്പോൾ അപകടത്തിൽപ്പെടാനും കേടുപാടുകൾ സംഭവിക്കാനും കാരണമായി. മാത്രമല്ല ഇത് കാൽനട യാത്രികർക്കും ബുദ്ധിമുട്ട് സൃഷ്‌ടിച്ചു.

വിഷയം കരാറുകാരൻ മുൻപാകെ പ്രദേശവാസികൾ അറിയിച്ചിട്ടും നടപടി ഉണ്ടാകാതായയോടെയാണ് നാട്ടുകാർ ചേർന്ന് ഇരു വശങ്ങളിലും കല്ലും മണ്ണും ഇട്ട് നികത്തി ഗതാഗതം സുഗമമാക്കിയത്. കരാറുകാരന്‍റെ ഈ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒപ്പം പഞ്ചായത്തും വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തിയില്ല എന്നും ജനങ്ങൾ ആരോപിച്ചു. ഇതോടൊപ്പം മതിയായ വീതി എടുക്കാതെയാണ് റോഡ് കോൺ ക്രീറ്റ് ചെയ്‌തതെന്ന പരാതിയും ഉയരുന്നുണ്ട്.

'ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെത്താൻ ഒരു റോഡ് തരുമോ സർക്കാരേ'...'വട്ടവട'യുടെ നരകയാത്രയ്ക്ക് പതിറ്റാണ്ട് പഴക്കം : കേരളത്തിലെ ഏറ്റവും മനോഹര ഗ്രാമങ്ങളില്‍ ഒന്നാണ് മൂന്നാറിലെ വട്ടവട. മനോഹരമായ മലഞ്ചെരിവുകളും, ഹരിത സാന്ദ്രമായ താഴ്വരകളും, തട്ടുതട്ടുകളായുള്ള കൃഷിരീതികളും കൊണ്ട് സമ്പന്നമായ സ്ഥലമാണിത്. എന്നാല്‍ ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ നരക യാത്ര തന്നെ ശരണം. വട്ടവടയില്‍ ആരംഭിച്ച് പഴത്തോട്ടവും ചിലന്തിയാറും ചുറ്റി തിരികെ വട്ടവടയില്‍ എത്തുന്ന 12 കിലോമീറ്റര്‍ റോഡിന്‍റെ അവസ്ഥയാണിത്.

ഈ റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. ടാറിങ് ഇളകി മിക്ക ഭാഗങ്ങളും മെറ്റല്‍ കൂനയായി മാറി. പൊടി ശല്യം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ബൈക്ക് യാത്രികര്‍ അടക്കം അപകടങ്ങളില്‍ പെടുന്നത് ഇവിടുത്തെ പതിവ് കാഴ്‌ചയാണ്. ഗോത്ര മേഖലകളില്‍ നിന്നടക്കം ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടവര്‍ ജീവന്‍ പണയം വെച്ചാണ് ഇതുവഴി വാഹനത്തില്‍ സഞ്ചരിക്കുന്നത്.

ALSO READ : മുഖം മാറ്റാൻ ബൈപ്പാസ് വരുമ്പോൾ തലശ്ശേരിക്കും മാഹിക്കും പറയാൻ ഏറെയുണ്ട്...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.