ETV Bharat / state

കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരം ഒരുങ്ങുമെന്ന് പ്രതീക്ഷ ; ആർഎൽവി - RLV Mohiniyattam At Kalamandalam

ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിപ്പിക്കാൻ കലാമണ്ഡലത്തിന്‍റെ വാതിലുകൾ തുറക്കുമെന്നാണ് പ്രതീക്ഷയെന്ന് ആർഎൽവി രാമകൃഷ്‌ണൻ.

RLV RAMAKRISHNAN  RLV PERFORMED MOHINIYATTAM  KALAMANDALAM KOOTHAMBALAM  THRISSUR
കലാമണ്ഡലം കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്‌ണൻ
author img

By ETV Bharat Kerala Team

Published : Mar 27, 2024, 7:50 AM IST

കലാമണ്ഡലം കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്‌ണൻ

തൃശൂർ : കലാമണ്ഡലം കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്‌ണൻ. കലാമണ്ഡലം വിദ്യാര്‍ഥി യൂണിയന്‍റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിച്ചത്. അടുത്ത അധ്യയന വർഷം മുതൽ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ആർഎൽവി രാമകൃഷ്‌ണൻ പറഞ്ഞു.

മോഹിനിയാട്ടത്തിന്‍റെ അടവുകൾ കോർത്തിണക്കിക്കൊണ്ട് ഗണപതി സ്‌തുതിയിൽ അവസാനിപ്പിക്കുന്നതായിരുന്നു ആർഎൽവി രാമകൃഷ്‌ണന്‍റെ കലാമണ്ഡലം കൂത്തമ്പല വേദിയില അവതരണം. കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, വിവേചനമില്ലാതെ മോഹിനിയാട്ടം പഠിക്കാൻ കലാമണ്ഡലത്തിന്‍റെ വാതിലുകൾ തുറക്കപ്പെടുമെന്നും ആർഎൽവി രാമകൃഷ്‌ണൻ പറഞ്ഞു.

ആര്‍എല്‍വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാന്‍ കലാമണ്ഡലം വിദ്യാർഥി യൂണിയൻ രാമകൃഷ്‌ണനെ ക്ഷണിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.