ETV Bharat / state

'നിയമനടപടി സ്വീകരിക്കും' ; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഡോ ആര്‍എല്‍വി രാമകൃഷ്‌ണൻ - RLV RAMAKRISHNAN FACEBOOK POST - RLV RAMAKRISHNAN FACEBOOK POST

കലാമണ്ഡലത്തിൽ വച്ച് നേരത്തെയും സത്യഭാമ തന്നെ ആക്ഷേപിച്ചിട്ടുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്‌ണൻ

RLV RAMAKRISHNAN  KALAMANDALAM SATHYABHAMA  RLV RAMAKRISHNAN ABUSIVE REMARKS  KALAMANDALAM SATHYABHAMA VIDEO
RLV Ramakrishnan
author img

By ETV Bharat Kerala Team

Published : Mar 21, 2024, 1:13 PM IST

അധിക്ഷേപ പരാമർശത്തിൽ ഡോ. ആര്‍എല്‍വി രാമകൃഷ്‌ണൻ

നിക്കെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്‌ണൻ. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണിച്ച മനസുള്ളവരെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു ഡോ. ആര്‍എല്‍വി രാമകൃഷ്‌ണന്‍റെ പ്രതികരണം.

രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും സൗന്ദര്യമില്ലാത്ത ഇയാളെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ആയിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. അതേസമയം കലാമണ്ഡലത്തിൽ വച്ച് നേരത്തെയും സത്യഭാമ തന്നെ ആക്ഷേപിച്ചിട്ടുണ്ടെന്ന് അന്തരിച്ച, നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയായ ആര്‍എല്‍വി രാമകൃഷ്‌ണന്‍ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. കൂടാതെ താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും പിഎച്ച്‌ഡി നേടുന്നതും അവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു എന്നും ഡോ. ആര്‍ എല്‍ വി രാമകൃഷ്‌ണൻ വ്യക്തമാക്കി. വിഷയത്തിൽ ഡോ. ആര്‍ എല്‍ വി രാമകൃഷ്‌ണന് പിന്തുണയുമായി നിരവധിപേർ എത്തുന്നുണ്ട്.

ആർഎൽവി രാമകൃഷ്‌ണന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രിയ കലാസ്‌നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടുചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും സുന്ദരികളായ സ്‌ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നുമൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.

4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനുശേഷം എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്. ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ് ആർട്‌സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്‌തു.

UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തെരഞ്ഞെടുക്കുകയും ചെയ്‌തു. 15 വർഷത്തിലധികമായി കാലടി സംസ്‌കൃത സർവകലാശാലയിലും RLV കോളജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്‌ചററായും സേവനം ചെയ്‌തിട്ടുണ്ട്.

കലാമണ്ഡലം പേരോടുചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണിച്ച മനസുള്ളവരെ നിയമത്തിനുമുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും'.

എന്നാൽ താൻ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമാണ് സത്യഭാമയുടെ വിശദീകരണം. ആരോപണങ്ങളിൽ വസ്‌തുതയില്ലെന്നും സത്യഭാമ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.