ETV Bharat / state

സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും നിയമനടപടി സ്വീകരിക്കും ; ആർ എൽ വി രാമകൃഷ്‌ണൻ - CASTEIST REMARK OF SATHYABHAMA - CASTEIST REMARK OF SATHYABHAMA

സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും നടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്‌ണൻ. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന് ചിന്താഗതിക്കെതിരെയാണ് പോരാട്ടമെന്നും അദ്ദേഹം.

DR RLV RAMAKRISHNAN  SATHYABHAMA  YOUTUBE CHANNEL  LEGAL ACTION WILL TAKEN
സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്‌ണൻ
author img

By ETV Bharat Kerala Team

Published : Mar 22, 2024, 11:06 AM IST

സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്‌ണൻ

തൃശൂർ : സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്‌ണൻ (Along With Sathyabhama, Legal Action Will Be Taken Against The YouTube Channel). പരാതി നൽകുന്നത് സംബന്ധിച്ച് നിയമ വിദഗ്‌ധരോട് നിയമോപദേശം തേടിയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉണ്ടായ അധിക്ഷേപത്തെ നിയമപരമായി തന്നെ നേരിടാൻ ആണ് തീരുമാനം. ബാക്കി പത്രമായി ഇനിയും വിവേചനം അവശേഷിക്കരുതെന്നും കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന് ചിന്താഗതിക്കെതിരെയാണ് പോരാട്ടമെന്നും ആർ എൽ വി രാമകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

തനിക്കെതിരെ കലാമേഖലയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. നിരന്തര വിവാദങ്ങൾക്ക് പിന്നിൽ അത്തരം ലോബികളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നു ആർ എൽ വി രാമകൃഷ്‌ണൻ പറഞ്ഞു.

ജാതി അധിക്ഷേപം; സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി : ഡോ. ആർ എൽ വി രാമകൃഷ്‌ണന് എതിരായ സത്യഭാമയുടെ ജാതി അധിക്ഷേപത്തിൽ ഇടുക്കിയിൽ നിന്നും മനുഷ്യാവകാശ കമ്മിഷന് പരാതി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസ്വാമിയാണ് ഇതിനെതിരെ പരാതി നൽകിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി, തൃശൂർ ജില്ല കലക്‌ടർ എന്നിവർക്കാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്‌ണനെതിരെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപവുമായി നര്‍ത്തകി സത്യഭാമ രംഗത്ത് വന്നത്. രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞിരുന്നു. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞു.

സത്യഭാമയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസ്വാമി നിയമ നടപടികൾ ആവശ്യപ്പെട്ട് രംഗത്ത് വന്നത്. സത്യഭാമയെ പോലുള്ള വ്യക്തികൾ കാരണം പട്ടിക ജാതിയിൽ പെട്ട കലാകാരന്മാർക്ക് നൃത്ത രംഗത്ത് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. സത്യഭാമയെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും, മാതൃകാപരമായ നിയമ നടപടി സ്വീകരിക്കണമെന്നും, പ്രസ്‌താവന പിൻവലിക്കാന്‍ ഇടപെടണമെന്നുമാണ് പരാതിയിൽ ഉള്ളത്.

ALSO READ : 'കാലമണ്ഡലം സത്യഭാമയൊരു വിഷജീവി, ആർഎൽവി രാമകൃഷ്‌ണന് വേദികളൊരുക്കും': ഡിവൈഎഫ്‌ഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.