ETV Bharat / state

'അങ്ങനെ പണം കൊടുത്താൽ പോകുന്നവരാണോ എംഎൽഎമാർ'; കോഴ ആരോപണത്തിൽ കെ രാജൻ - MINISTER K RAJAN ON MLA BRIBERY

എൽഡിഎഫിലെ എംഎൽഎമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ. പണം കൊടുത്താൽ പോകുന്നവരാണോ എംഎൽഎമാർ എന്ന് മന്ത്രി.

MLA ISSUES MINISTER K RAJAN  എംഎൽഎ മാർക്ക് പണം നൽകിയ ആരോപണം  എംഎൽഎമാർക്ക് കോഴ നൽകിയ വിവാദം  REVENUE MINISTER K RAJAN
Revenue Minister K Rajan (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 25, 2024, 5:13 PM IST

കാസർകോട് : എംഎൽഎമാർക്ക് കോഴ നൽകിയെന്ന വിവാദത്തിൽ പ്രതികരിച്ച് റവന്യു മന്ത്രി കെ രാജൻ. അങ്ങനെ പണം കൊടുത്താൽ പോകുന്നവരാണോ എംഎൽഎമാരെന്ന് അദ്ദേഹം ചോദിച്ചു. കാസർകോട് വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പണം നൽകിയ കാര്യത്തെക്കുറിച്ച് പാർട്ടിയിൽ ചർച്ച നടന്നോ എന്ന ചോദ്യത്തിന്, എൽഡിഎഫിൽ ഇക്കാര്യം ചർച്ച ചെയ്‌തിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിക്ക് അങ്ങനെ ഒരു അറിവില്ലെന്നും മന്ത്രി മറുപടി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വലിയ വിജയം നേടും. ചേലക്കരയിൽ വളരെ വലിയ ഭൂരിപക്ഷമായിരിക്കും ലഭിക്കുക. പാലക്കടും വിജയിക്കും.

വയനാടിന് പുതിയ ഒരു ആശയം കൂടി വരുകയാണെന്ന് രാജൻ കൂട്ടിച്ചേർത്തു. സാധാരണ ഗതിയിൽ ഒരാൾ രണ്ടു സ്ഥലത്ത് മത്സരിക്കുന്നുണ്ടെങ്കിൽ അത് തുറന്ന് പറയാനുള്ള ധൈര്യം രാഹുൽ ഗാന്ധി കാണിച്ചില്ല. റിസൽട്ട് വരും വരെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം രാഹുൽ ഗാന്ധി മറച്ചുവച്ചതിന് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ കൃത്യമായ നടപടി ക്രമങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. റവന്യൂ കുടുംബത്തിന് ഉണ്ടായ നഷ്‌ടം തീരാ നഷ്‌ടമായി തന്നെ ഇതിനെ കാണുന്നു. പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം കൂടുതൽ പറയാമെന്നും അദ്ദേഹം കാസർകോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്നും രാജൻ കൂട്ടിച്ചേർത്തു.

Also Read : കോഴ ആരോപണത്തിലും എഡിഎമ്മിന്‍റെ മരണത്തിലും സർക്കാർ നാടകം കളിക്കുന്നു; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.