ETV Bharat / state

അയ്യപ്പന്മാരെ വരവേൽക്കാനൊരുങ്ങി നെടുമ്പാശേരി വിമാനത്താവളം; 5000 ചതുരശ്രയടിയിൽ ഇടത്താവളം പ്രവർത്തനം തുടങ്ങി

തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്

SABARIMALA PILGRIMS CIAL  സിയാല്‍ ശബരിമല ഇടത്താവളം  COCHIN AIRPORT SABARIMALA  കൊച്ചി വിമാനത്താവളം ശബരിമല
Minister P Rajeev (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 7:24 PM IST

എറണാകുളം: അയ്യപ്പ ഭക്തരെ സ്വീകരിക്കാൻ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ഒരുങ്ങി. സിയാലിൽ ശബരിമല ഇടത്താവളം പ്രവർത്തനമാരംഭിച്ചു. ഇടത്താവളത്തിന്‍റെ ഉദ്ഘാടനം മന്ത്രി പി രാജീവ്‌ നിർവഹിച്ചു. 5000 ചതുരശ്രയടി വിസ്‌തീർണത്തിൽ ആഭ്യന്തര ടെർമിനൽ ഭാഗത്ത് പൊലീസ് എയ്‌ഡ് പോസ്‌റ്റിന് സമീപമാണ് ഇടത്താവളം ഒരുക്കിയത്.

തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഏറെ കാലങ്ങളായി ശബരിമല തീർത്ഥാടകരുടെ നല്ലൊരു ഭാഗം വിമാന മാർഗമാണ് യാത്ര നടത്തുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വർഷമാണ് ശബരിമല തീർത്ഥാടകർക്ക് നമ്മൾ ആദ്യമായി ഒരു വിമാനത്താവള ഇടത്താവളം ഒരുക്കുന്നത്. ആറായിരത്തോളം ഭക്തരാണ് കഴിഞ്ഞ മണ്ഡല കാലത്ത് സിയാലിലെ ഇടത്താവള സൗകര്യം ഉപയോഗിച്ചത്. ഇത്തവണയും വളരെ മികച്ച സൗകര്യങ്ങളോടെയാണ് സിയാൽ ഇടത്താവളം ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

SABARIMALA PILGRIMS CIAL  സിയാല്‍ ശബരിമല ഇടത്താവളം  COCHIN AIRPORT SABARIMALA  കൊച്ചി വിമാനത്താവളം ശബരിമല
കൊച്ചി വിമാനത്താവളം - പമ്പ സ്പെഷ്യൽ ബസ് സർവീസ് മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്യുന്നു (ETV Bharat)

ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്‌റ്റം ഒരുക്കിയിട്ടുണ്ട്. ഫുഡ്‌ കൗണ്ടർ, പ്രീ പെയിഡ് ടാക്‌സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡന്‍റെ ഹെല്‍പ് ഡെസ്‌ക് എന്നിവയും സമീപത്തുതന്നെ സജ്ജമാക്കിയിട്ടുണ്ട്.

അയപ്പ ഭക്തർക്ക് എയ്റോ ലോഞ്ച് ഉപയോഗം എങ്ങിനെ ?

ശബരിമല തീർത്ഥാടകർക്ക് സിയാലിലെ 0484 എയ്റോ ലോഞ്ചിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ലഭിക്കും. 0484 എയ്റോ ലോഞ്ചിന്‍റെ സൗകര്യങ്ങൾ 0484-3053484 എന്ന നമ്പറിലും 0484reservation@ciasl.in എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാൻ കഴിയുമെന്ന് സിയാൽ അറിയിച്ചു.

വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് സ്പെഷ്യൽ ബസ് സർവീസ്

കൊച്ചി വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് ദിവസേനയുള്ള സ്‌പെഷ്യൽ ബസ് സർവീസ് മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്‌തു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് രാവിലെ 2:30 ന് പമ്പയിൽ എത്തുന്ന രീതിയിലാണ് സർവീസ്
ക്രമീകരിച്ചിരിക്കുന്നത്.

ബസ് എങ്ങനെ ബുക്ക് ചെയ്യാം?

കെഎസ്ആർടിസി ഓൺലൈൻ വഴിയും നേരിട്ടും ടിക്കറ്റുകൾ ലഭ്യമാകും. വിമാനത്താവളത്തിൽ നിന്നും 30 ൽ അധികം യാത്രക്കാരുണ്ടെങ്കിൽ ചാർട്ടേർഡ് ബസ് അനുവദിക്കുന്നതാണ്.

www.online.ksrtcswift.com എന്ന വെബ്സൈറ്റ് വഴിയും Ente KSRTC Neo-oprs- എന്ന ആപ്പ് വഴിയും 9539215231, 9562738311 എന്നീ നമ്പറുകളിൽ വിളിച്ചും മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു.

Also Read: സ്‌പോട്ട് ബുക്കിങ് മൂന്നിടത്ത്; വൃശ്ചികം ഒന്നിന് ശബരിമലയിലെ പൂജാ സമയവും വഴിപാട് തുകയും അറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.