ETV Bharat / state

ശബരിമലയിൽ നിന്ന് കേടായ അരവണ നീക്കം ചെയ്‌തുതുടങ്ങി; നശിപ്പിക്കുക 6.65 ലക്ഷം ടിൻ അരവണ

ശബരിമലയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗയോഗ്യമല്ലാത്ത അരവണ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു. ഇന്ത്യൻ സെന്‍ട്രിഫ്യൂജ് എഞ്ചിനീയറിങ് സൊല്യൂഷൻസ് എന്ന കമ്പനിയാണ് അതിനായുള്ള പ്രവൃത്തികൾ ആരംഭിച്ചത്.

ശബരിമലയിൽ അരവണ നീക്കം ചെയ്യുന്നു  REMOVAL OF ARAVANA FROM SABARIMALA  SABARIMALA NEWS  LATEST NEWS IN MALAYALAM
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 26, 2024, 1:51 PM IST

പത്തനംതിട്ട: ഏലയ്ക്കായിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ ആരംഭിച്ചു. മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉപയോഗയോഗ്യമല്ലാത്ത 6.65 ലക്ഷം ടിൻ നീക്കം ചെയ്യുന്നതിനുള്ള പ്രവ്യത്തികളാണ് ആരംഭിച്ചത്.

2021-2022 കാലയളവിലാണ് അരവണ നിർമാണത്തിന് ഉപയോഗിച്ച ഏലക്കായിൽ കീടനാശനിയുടെ സാന്നിധ്യം കണ്ടെത്തുകയും ഇതിൻ്റെ വിൽപ്പന ഹൈക്കോടതി തടയുകയും ചെയ്‌തത്. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം, കീടനാശനിയുടെ സാന്നിധ്യം കണ്ടെത്തിയ ഏലക്കാ ഉപയോഗിച്ച് നിർമ്മിച്ച 6.65 ലക്ഷം ടിൻ അരവണ മാളികപ്പുറത്തിന് സമീപമുള്ള ഗോഡൗണിലെക്ക് മാറ്റി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിന്നീട് ഉപയോഗയോഗ്യമല്ലാത്ത ഈ അരവണ വനത്തിൽ മറവ് ചെയ്യാൻ ദേവസ്വം ബോർഡ് ശ്രമിച്ചെങ്കിലും വനം വകുപ്പ് അനുവദിച്ചില്ല. ഇപ്പോൾ ഇന്ത്യൻ സെന്‍ട്രിഫ്യൂജ് എഞ്ചിനീയറിങ് സൊല്യൂഷൻസ് എന്ന കമ്പനി 1.15 കോടി രൂപയ്ക്കാണ് ഈ അരവണ നീക്കം ചെയ്യാനുളള കരാർ ഏറ്റെടുത്ത് അതിനായുള്ള പ്രവൃത്തികൾ ആരംഭിച്ചത്.

ട്രാക്‌ടർ ഉപയോഗിച്ച് അരവണ പമ്പയിലെത്തിക്കും. അരവണ പൂർണ്ണമായും നീക്കം ചെയ്യാൻ ഒരാഴ്‌ചയോളം വേണ്ടിവരും. ഉപയോഗയോഗ്യമല്ലാത്ത ഈ അരവണ ഹൈദരാബാദിലെത്തിച്ച് വളമാക്കും.

Also Read: ശബരിമല ഓണ്‍ലൈന്‍ ബുക്കിങ് 70,000 ആയി കുറച്ചു; ഒഴിച്ചിട്ട 10,000 ബുക്കിങ് ഇല്ലാതെ എത്തുന്നവര്‍ക്കെന്ന് സൂചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.