തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരത്തിൻ്റെ പ്രതിഫലനമെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന - കേന്ദ്ര സർക്കാരുൾക്കെതിരെയുള്ള ജനവികാരമാണ് പ്രതിഫലിക്കുന്നത്. കേരളത്തിൽ വമ്പിച്ച മുന്നേറ്റമാണ് യുഡിഎഫിന്. യുഡിഎഫിന് അനുകൂലമായി ജനം വിധിയെഴുതുന്നു.
അസംബ്ലി തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും കേരളത്തിൽ യുഡിഎഫ് വമ്പിച്ച മുന്നേറ്റമുണ്ടാക്കുമെന്നതിൻ്റെ തെളിവാണിതെന്നും രമേശ് ചെന്നിത്തല ഇടിവി ഭാരതിനോട് പറഞ്ഞു. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിൽ പ്രവർത്തകരോടൊപ്പം തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
Also Read:കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ച ജനവിധി; സംസ്ഥാനത്ത് അലയടിച്ചത് ഭരണ വിരുദ്ധ വികാരം