ETV Bharat / state

രാമായണ പാരായണം പത്താം ദിവസം: വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും - RAMAYANAM DAY 10 - RAMAYANAM DAY 10

തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.

RAMAYANAM  രാമായണ പാരായണം പത്താം ദിവസം  BHARATHA JOURNEY TO THE FOREST  DISCUSSION RAMA AND BHARATHA
Ramayanam 10th day portions to be read, and its interpretations (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 25, 2024, 6:23 AM IST

പുരാണേതിഹാസമായ രാമായണം കാലാതിവര്‍ത്തിയായ വഴികാട്ടിയാണ്. ആധുനിക ജീവിതത്തിലും രാമായണം ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. ഭഗവാന്‍ രാമന്‍റെ ജീവിത കഥകളിലൂടെ നമുക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന അമൂല്യ ഗ്രന്ഥമാണിത്. കര്‍മ്മം, ധര്‍മ്മം, ഭക്തി, എന്നിവയുടെ പ്രാധാന്യം ഈ ഗ്രന്ഥം ഊന്നിപ്പറയുന്നു. ഇന്നത്തെ സങ്കീര്‍ണ ലോകത്ത് പ്രാധാന്യമുള്ള നിരവധി ധാര്‍മ്മിക പാഠങ്ങള്‍ രാമായണം നമുക്ക് പകര്‍ന്ന് തരുന്നു. ആധുനിക വെല്ലുവിളികള്‍ നേരിടാനുള്ള അനുകമ്പ, ധര്‍മ്മനീതി, ഉല്പതിഷ്‌ണുത്വം തുടങ്ങിയ മൂല്യങ്ങള്‍ രാമായണം നമ്മില്‍ ഉണര്‍ത്തുന്നു.

മലയാള മാസമായ കർക്കിടകത്തിൽ ആചരിക്കുന്ന രാമായണ മാസത്തിന് കേരളത്തിന്‍റെ സാംസ്‌കാരികവും മതപരവുമായ ആചാരങ്ങളിൽ ഒരു പ്രധാന സ്ഥാനമുണ്ട്. കർക്കടക മാസത്തിലെ ഓരോ ദിവസവും തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് പാരായണം ചെയ്യുക. പത്താം ദിവസമായ ഇന്ന് അയോദ്ധ്യാകാണ്ഡത്തിലെ ഭരതന്‍റെ വനയാത്ര മുതൽ അത്ര്യാശ്രമപ്രവേശം വരെയാണ് വായിക്കുക. ധാർമ്മികവും ആത്മീയവുമായ നിരവധി പാഠങ്ങൾ ഉൾക്കൊള്ളുന്ന ഭാഗമാണിത്.

ഭരതന്‍റെ വനയാത്ര

ഭരതനും ശത്രുഘ്‌നനും ഒരു സംഘം സൈന്യവുമായി വനത്തിലേക്ക് പോയ രാമനെ തിരഞ്ഞ് പോകുന്നു. ഗംഗാതീരത്തെത്തിയ ഭരതനെ നിഷാദ രാജാവായ ഗുഹന്‍ സംശയത്തോടെ വീക്ഷിക്കുന്നു. ഭരതന്‍റെ ഇംഗിതമറിയാന്‍ അദ്ദേഹം പതുക്കെ അടുത്ത് കൂടുന്നു. ഭരതന്‍റെ രാമഭക്തി മനസിലാക്കിയ ഗുഹന്‍ അദ്ദേഹത്തിന്‍റെ നല്ല ഉദ്ദേശ്യത്തെയും മനസിലാക്കുന്നു. തന്‍റെ മാതാവിന്‍റെ പ്രവൃത്തി മൂലം രാമനും സീതയ്ക്കുമുണ്ടായ കഷ്‌ടതകളില്‍ ഭരതന്‍ ഖേദം പ്രകടിപ്പിക്കുന്നു. രാമനെ തിരികെ അയോധ്യയിലേക്ക് കൊണ്ടു വന്ന് കിരീടധാരണം നടത്തണമെന്ന തന്‍റെ അദ്ദേഹവും അദ്ദേഹം പങ്കുവയ്ക്കുന്നു. ഗുഹന്‍ ഭരതനെയും കൂട്ടരെയും നദി കടക്കാന്‍ സഹായിക്കുന്നു. ഇവര്‍ പിന്നീട് ഭരദ്വാജാശ്രമത്തില്‍ എത്തിച്ചേരുന്നു. അദ്ദേഹം അവരെ ഹാര്‍ദ്ദമായി സ്വീകരിക്കുന്നു. രാമനെ സേവിക്കാനുള്ള തന്‍റെ മനോഗതം അദ്ദേഹത്തെ ഭരതന്‍ ധരിപ്പിക്കുന്നു. രാമനെ കാട്ടിത്തരാമെന്ന് മഹര്‍ഷി ഉറപ്പ് നല്‍കുന്നു. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഭരതന്‍ ഒടുവില്‍ രാമസന്നിധിയില്‍ എത്തിച്ചേരുന്നു.

ഗുണപാഠങ്ങള്‍

  • ഭക്തിയും കൂറും

ഭരതന്‍റെ രാമനോടുള്ള കന്മഷമില്ലാത്ത ഭക്തിയും ആത്മാര്‍പ്പണവും സഹോദര സ്നേഹത്തിന്‍റെയും കര്‍മ്മത്തിന്‍റെയും പ്രാധാന്യം വെളിപ്പെടുത്തുന്നു.

  • പശ്ചാത്താപവും ഉത്തരവാദിത്തവും

രാമനുണ്ടായ കഷ്‌ടപ്പാടുകളുടെ ഉത്തരവാദി താനാണെന്ന് ഭരതന് തോന്നുന്നു. അത് കൊണ്ട് തന്നെ അത് പരിഹരിക്കണമെന്നും അദ്ദേഹം കരുതുന്നു. ഒരാളുടെ കര്‍മ്മത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന മൂല്യമാണ് ഇതിലൂടെ ഭരതന്‍ ലോകത്തിന് പകര്‍ന്ന് നല്‍കുന്നത്.

  • വിശ്വാസ്യതയും സൗഹൃദവും

ഭരതനും ഗുഹനും തമ്മിലുള്ള ബന്ധവും വിശ്വാസവും സൃഹൃദത്തിന്‍റെയും വ്യത്യസ്‌ത സാഹചര്യങ്ങളിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെയും പരസ്‌പര ധാരണയുടെയും പ്രാധാന്യം ഇവരുടെ ബന്ധം നമുക്ക് പകര്‍ന്ന് തരുന്നു.

ഭരത രാഘവ സംവാദം

ഭരതന്‍ രാമനെ അയോധ്യയിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിക്കുന്നു. രാജ്യഭാരം ഏറ്റെടുക്കണമെന്നും അദ്ദേഹത്തോട് അപേക്ഷിക്കുന്നു. രാമന്‍റെ അഭിഷേകത്തിനാവശ്യമായ എല്ലാ വസ്‌തുക്കളുമായാണ് ഭരതന്‍ എത്തിയത്. കിരീടം സ്വീകരിക്കാന്‍ രാമനോട് അഭ്യര്‍ത്ഥിക്കുന്നു. പിതാവിന്‍റെ വാക്കുകള്‍ നാം ശിരസാവഹിക്കേണ്ടതുണ്ടെന്ന് രാമന്‍ ഭരതനെ ബോധ്യപ്പെടുത്തുന്നു. പിതാവിന്‍റെ വാക്ക് പാലിക്കാനായി പതിനാല് വര്‍ഷം താന്‍ വനത്തില്‍ കഴിഞ്ഞേ മതിയാകൂ. രാമന് പകരം താന്‍ വനവാസം അനുഷ്‌ഠിക്കാമെന്ന് ഭരതന്‍ പറയുന്നു. പിതാവിന്‍റെ ആജ്ഞ പാലിക്കേണ്ടതിന്‍റെയും വാഗ്‌ദാനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിന്‍റെയും പ്രാധാന്യം ഭരതനോട് രാമന്‍ വ്യക്തമാക്കുന്നു. വസിഷ്‌ഠ മഹര്‍ഷി രാമന്‍റെ ദൈവികത്വവും ദൗത്യവും ഭരതനെ പറഞ്ഞ് മനസിലാക്കുന്നു. രാമന്‍റെ തീരുമാനത്തെ മാനിക്കാനും ഉപദേശിക്കുന്നു. മടങ്ങി വരും വരെ രാമന്‍റെ പ്രതീകമായി അദ്ദേഹത്തിന്‍റെ മെതിയടികള്‍ വച്ച് പൂജിച്ച് ഭരണം നടത്താന്‍ വേണ്ടി അവ ചോദിച്ച് വാങ്ങുന്നു.

ഗുണപാഠം

  • കര്‍മ്മവും ധര്‍മ്മവും

കഠിനമെങ്കിലും പിതാവിന്‍റെ ആജ്ഞകള്‍ അനുസരിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് രാമന്‍റെ പ്രവൃത്തി എടുത്ത് കാട്ടുന്നത്. ധര്‍മ്മത്തിന്‍റെയും കര്‍മ്മത്തിന്‍റെയും പ്രാധാന്യവും ഇതിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.

  • നിസ്വാര്‍ത്ഥതയും ത്യാഗവും

ഭരതനും രാമനും പ്രകടിപ്പിക്കുന്നത് നിസ്വാര്‍ത്ഥതയാണ്. സ്വന്തം ആഗ്രഹങ്ങള്‍ക്കപ്പുറം മറ്റുള്ളവരുടെ ആവശ്യകതയുടെയും വാഗ്‌ദാനപാലനത്തിന്‍റെയും സംരക്ഷകരായി അവര്‍ മാറുന്നു.

  • ദേവകാര്യവും സ്വീകാര്യവും

വസിഷ്‌ഠന്‍റെ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നതോടെ ഭരതന്‍ തന്‍റെ ഉദ്യമത്തില്‍ നിന്ന് പിന്തിരിയുന്നു. സംഭവിച്ചതെല്ലാം ദേവകാര്യങ്ങള്‍ നടത്താനാണെന്ന് തിരിച്ചറിയുന്ന അദ്ദേഹം അവ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

അത്രിയാശ്രമ പ്രവേശം

ചിത്രകൂടത്തില്‍ താമസിക്കുന്ന സമയത്ത് രാമനും സീതയും ലക്ഷ്‌മണനും അത്രിമഹര്‍ഷിയുടെയും ഭാര്യ അനസൂയയുടെയും ആശ്രമം സന്ദര്‍ശിക്കുന്നു. അവരെ വളരെ ആതിഥ്യമര്യാദയോടെ ഇരുവരും സ്വീകരിച്ച് സത്ക്കരിക്കുന്നു. വിലപിടിപ്പുള്ള ആഭരണങ്ങളും വസ്‌ത്രങ്ങളും അനസൂയ സീതയ്ക്ക് സമ്മാനിക്കുന്നു.

ദാമ്പത്യത്തില്‍ ഭക്തിയും വിശ്വാസ്യതയും പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും അനസൂയ സീതയെ അനുഗ്രഹിച്ച് കൊണ്ട് അവളോട് പറഞ്ഞ് കൊടുക്കുന്നു. രാമനിലെ ദൈവിക അംശം തിരിച്ചറിയുന്ന അത്രിമഹര്‍ഷി രാവണനെ പരാജയപ്പെടുത്തുകയെന്ന ദൗത്യത്തില്‍ രാമന്‍ വിജയിക്കട്ടെ എന്ന് അനുഗ്രഹിക്കുന്നു.

ഗുണപാഠം

  • ആതിഥ്യമര്യാദയും ദയയും

അതിഥികളോട് കാട്ടേണ്ടുന്ന മര്യാദയും ദയും അത്രി മഹര്‍ഷിയിലൂടെയും അനസൂയയിലൂടെയും രാമായണം നമ്മെ പഠിപ്പിക്കുന്നു.

  • വിശ്വാസ്യതയും ആത്മസമര്‍പ്പണവും

ദാമ്പത്യത്തിലെ വിശ്വാസ്യതയും ആത്മാര്‍പ്പണവും അനസൂയ സീതയ്ക്ക് നല്‍കുന്ന അനുഗ്രഹത്തിലൂടെ ഉയര്‍ത്തിക്കാട്ടുന്നു.

  • ദൈവേച്ഛയുടെ പ്രാധാന്യം

ആത്മീയ വളര്‍ച്ചയ്ക്ക് ദൈവികതയെ ആദരിക്കണമെന്നും മറ്റുള്ളവരുടെ ദൗത്യങ്ങളെ മാനിക്കണമെന്നും രാമായണം നമ്മെ പഠിപ്പിക്കുന്നു.

Also Read: രാമായണ പാരായണം ഒന്‍പതാം ദിവസം, വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.