ETV Bharat / state

ബേഡകം എസ്ഐയുടെ ആത്മഹത്യ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദം മൂലം; രാജ്മോഹൻ ഉണ്ണിത്താൻ - Suicide of Bedakam SI

യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പീഡന കേസ് എടുക്കാൻ എസ്ഐക്കുമേൽ സമ്മർദമുണ്ടായതാണ് ആത്മഹത്യയിലേക്ക് നയിച്ചത് - രാജ്മോഹൻ ഉണ്ണിത്താൻ

RAJMOHAN UNNITHAN  KASARAGODE  ബേഡകം എസ്ഐയുടെ ആത്മഹത്യ  BEDAKAM SI SUICIDE
Rajmohan Unnithan About Suicide of Bedakam SI (Etv Bharat)
author img

By ETV Bharat Kerala Team

Published : May 5, 2024, 10:35 AM IST

കാസർകോട് : ബേഡകം എസ്ഐയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പീഡനകേസ് എടുക്കാൻ എസ്ഐക്കുമേൽ സമ്മർദമുണ്ടായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കള്ളവോട്ട് തടഞ്ഞ ചെമ്പക്കാട് യുഡിഎഫ് ബൂത്ത് ഏജന്‍റ് രതീഷ് ബാബുവിനെ ബൂത്ത് വളഞ്ഞ് സിപിഎം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെതിരെ വ്യാജ പീഡന പരാതി നൽകി അറസ്‌റ്റ് ചെയ്യിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ വിജയനുമേൽ സിപിഎം നേതൃത്വം വലിയ രീതിയിൽ സമ്മർദം ചെലുത്തിയിരുന്നു. വ്യാജ പരാതിയാണെന്ന് മനസിലാക്കിയ വിജയൻ തുടർ അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ തുടർന്നടപടി എടുക്കാൻ കഴിയൂ എന്ന നിലപാടിൽ ഉറച്ചു നിന്നു.

ശക്തമായ ഭരണ കക്ഷിയുടെ നേതാക്കളുടെ സമ്മർദം സഹിക്കാൻ കഴിയാതെ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ വിജയൻ പൊലീസ് ക്വാട്ടേഴ്‌സിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഏതാനും ദിവസങ്ങൾക്കു ശേഷം മരണപ്പെടുകയും ആണ് ഉണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു.

കുറ്റക്കാരായവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ബേഡകം സ്‌റ്റേഷനിലെ എസഐ കെ വിജയൻ (49) ഇന്നലെ ആണ് മരിച്ചത്.

Also Read : വന്ദേ ഭാരതിന്‍റെ കുതിപ്പിൽ കാസർകോട് റെയിൽവേ സ്റ്റേഷന് വരുമാനക്കൊയ്‌ത്ത് - VANDE BHARAT INCOME TO KASARAGODE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.