ETV Bharat / state

അടിസ്ഥാനസൗകര്യങ്ങളൊരുക്കിയിട്ടും യാഥാര്‍ത്ഥ്യമാകാതെ രാജാക്കാട് മിനി ഫയര്‍ സ്റ്റേഷന്‍ - രാജാക്കാട് മിനി ഫയര്‍ സ്റ്റേഷന്‍

മലയോര മേഖലകളില്‍ കാട്ടുതീ വ്യാപിക്കുമ്പോഴും മിനി ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കാതെ അധികൃതര്‍. പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടും ഫലമില്ല.

Mini Fire Station  budget proclamation only  Rajakkadu  രാജാക്കാട് മിനി ഫയര്‍ സ്റ്റേഷന്‍  മലയോര മേഖല
Rajakkadu mini fire station not yet fulfilled
author img

By ETV Bharat Kerala Team

Published : Mar 6, 2024, 5:37 PM IST

യാഥാര്‍ത്ഥ്യമാകാതെ രാജാക്കാട് മിനി ഫയര്‍ സ്റ്റേഷന്‍

ഇടുക്കി: മലയോര മേഖലയിൽ കാട്ടു തീ വ്യാപകമാകുമ്പോഴും, 2021 ൽ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ രാജാക്കാട് മിനി ഫയർ സ്റ്റേഷൻ പ്രഖ്യാപനങ്ങളിൽ മാത്രം(Mini Fire Station). അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കി നൽകിയെങ്കിലും ഫയർ സ്റ്റേഷൻ പദ്ധതി പ്രവർത്തികമായില്ല(Rajakkadu). 40 കിലോമീറ്റർ അകലെ നിന്ന് വേണം ഫയർ ഫോഴ്‌സ് രാജകുമാരി, രാജാക്കാട്, ശാന്തൻപാറ, സേനാപതി, ബൈസൺവാലി മേഖലകളിലെത്താൻ(budget proclamation only)

2019 ലെ ബജറ്റില്‍ പ്രഖ്യാപിച്ച മിനി ഫയര്‍ സ്റ്റേഷന് 2021 ലാണ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. മിനി ഫയര്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാണെന്ന് രാജാക്കാട് പഞ്ചായത്ത് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ബസ് സ്റ്റാന്‍ഡിലെ കെട്ടിടം ഇതിന് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി ഇതുവരെ പ്രാവര്‍ത്തികമായില്ല. ധനവകുപ്പിന്‍റെ എതിര്‍പ്പാണ് രാജാക്കാട് മിനി ഫയര്‍ സ്റ്റേഷന് തടസ്സമെന്നാണ് സൂചന.

നവകേരള സദസ്സ് ജില്ലയില്‍ പര്യടനം നടത്തിയപ്പോള്‍ ഫയര്‍ സ്റ്റേഷന്‍റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും നാട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു.

ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോള്‍ രാജാക്കാട് മേഖലയില്‍ ഫയര്‍ ആന്‍റ് റെസ്‌ക്യൂ യൂണിറ്റിന്‍റെ അഭാവം തിരിച്ചടിയാണ്. രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍ പാറ, ബൈസണ്‍വാലി, കൊന്നത്തടി മേഖലകളില്‍ എന്തെങ്കിലും അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ ശരാശരി 30 കിലോമീറ്ററിലധികം അകലെയുള്ള അടിമാലി, നെടുംങ്കണ്ടം, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്‌നി രക്ഷാസേന എത്തുമ്പോഴേക്കും നാശനഷ്‌ടങ്ങളുടെ തോത് ഉയരുന്നത് പതിവാണ്.

വേനൽ കടുത്തതോടെ ഈ മേഖലയിൽ കാട്ടു തീ വ്യാപകമാണ് പൂപ്പാറയിൽ ഉണ്ടായ തീ പിടുത്തത്തിൽ കോടിക്കണക്കിനു രൂപയുടെ കുടിവെള്ള പൈപ്പുകൾ കത്തി നശിച്ചിരുന്നു കഴിഞ്ഞ ദിവസം ശാന്തൻപാറ സങ്കരപാണ്ട്യൻമെട്ടിൽ കാട്ടു തീയിൽ ഏക്കർകണക്കിന് കൃഷി കത്തി നശിച്ചിരുന്നു കിലോമീറ്ററുകൾ താണ്ടി ഫയർ ഫോഴ്‌സ് യുണിറ്റ് എത്തുന്നത് നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി വർദ്ധിപ്പിക്കുകയാണ്

ആരെങ്കിലും ജലാശയങ്ങളില്‍ വീണ് അപകടങ്ങള്‍ ഉണ്ടായാല്‍ തൊടുപുഴയില്‍ നിന്നാണ് മുങ്ങല്‍ വിദഗ്‌ദ്ധര്‍ എത്തുന്നത്. രാജാക്കാട്ടില്‍ അനുവദിച്ച മിനി ഫയര്‍ സ്റ്റേഷന്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാന്‍ അധികൃതര്‍ ഇടപെടല്‍ നടത്തണം എന്നാണ് ആവശ്യം.

Also Read: ഇടുക്കിയുടെ സ്വപ്‌ന പദ്ധതിക്ക് വനം വകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന് എംഎൽഎ വാഴൂർ സോമൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.