ETV Bharat / state

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 8 ജില്ലകളില്‍ റെ‍ഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി - Weather Updates In Kerala

author img

By ETV Bharat Kerala Team

Published : Jul 31, 2024, 7:24 AM IST

സംസ്ഥാനത്തെ 8 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു.

KERALA RED ALERT KERALA  RAIN ALERT KERALA  കേരളം മഴ മുന്നറിയിപ്പ്  കേരളത്തില്‍ ഇന്ന് ശക്തമായ മഴ
Representative Image (ETV Bharat)

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും (ജൂണ്‍ 31) കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ അതിതീവ്രമഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്ന് (ജൂണ്‍ 31) ഓറഞ്ച് അലർട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിനും വിലക്കേർപ്പെടുത്തി. എറണാകുളം ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു.

ചാലക്കുടി മലക്കപ്പാറ വഴിയുള്ള യാത്രയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ജില്ല കലക്‌ടർ അറിയിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാല് വരെയാണ് നിരോധനം.

തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഓ​ഗസ്റ്റ് രണ്ട് വരെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Also Read : കേരളത്തിലെ 13 ജില്ലകളിലും ഉരുള്‍പൊട്ടല്‍ സാധ്യത; കാരണം എന്തൊക്കെ? - Reasons For Landslides In Kerala

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.