ETV Bharat / state

മഴയ്ക്ക് ശമനമില്ല: വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മഴക്കെടുതിയില്‍ നാല് ജീവനുകള്‍ പൊലിഞ്ഞു - Rain Updates In Kerala - RAIN UPDATES IN KERALA

സംസ്ഥാനത്ത് മഴ തുടരുന്നു. മഴക്കെടുതിയില്‍ പൊലിഞ്ഞത് നാല് ജീവന്‍. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

Weather Updates In kerala  കേരളം മഴക്കെടുതികള്‍  സംസ്ഥാനത്ത് ശക്തമായ മഴ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Rain In kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 10:49 PM IST

Updated : Jul 18, 2024, 7:05 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശമനമില്ലാതെ മഴ തുടരുകയാണ്. വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കലക്‌ടര്‍ അറിയിച്ചു. പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശം.

ജില്ലയിലെ അങ്കണവാടികള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം നവോദയ വിദ്യാലയങ്ങള്‍ക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധിക്കില്ല. കോഴിക്കോട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ (ജൂലൈ 17) നാല് ജീവനുകള്‍ നഷ്‌ടമായി.

വയനാട് ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്‌ത്രീകളും 123 പുരുഷന്‍മാരും 72 കുട്ടികളും അടക്കം 332 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇതിന് പുറമെ 89 പേര്‍ ബന്ധു വീടുകളില്‍ കഴിയുന്നുണ്ട്. 28 വീടുകള്‍ ജില്ലയില്‍ ഭാഗികമായി തകര്‍ന്നു. പലയിടത്തും കിണറുകള്‍ ഇടിഞ്ഞ് താണിട്ടുണ്ട്. 25 ഏക്കര്‍ കൃഷി ഭൂമിയിലും നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്.

തെക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററിലധികം മഴ കിട്ടാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.

ഇന്ന് (ജൂലൈ 18) കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മത്സ്യ ബന്ധനത്തിന് വിലക്ക് തുടരും. സംസ്ഥാനത്ത് നദികളിൽ ജലനിരപ്പ് ഉയരുന്നുകയാണ്. പത്തനംതിട്ടയിലെ മണിമല നദിയിൽ കല്ലൂപ്പാറ സ്റ്റേഷനിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അച്ചൻകോവിൽ തുമ്പമൺ, മണിമല പുല്ലാക്കയർ, തൊടുപുഴ മണക്കാട് സ്റ്റേഷനുകളിലും യെല്ലോ അലർട്ട് ഉണ്ട്. കരുവന്നൂർ പാലകടവ് സ്റ്റേഷൻ, ഗായത്രി കൊണ്ടാഴി സ്റ്റേഷനിലും യെല്ലോ അലർട്ടാണ്.

Also Read: സംസ്ഥാനത്ത് കനത്ത മഴ: വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Last Updated : Jul 18, 2024, 7:05 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.